SignIn
Kerala Kaumudi Online
Saturday, 27 June 2026 1.06 AM IST

ഗവർണറുടെ സെക്രട്ടറി: ടിങ്കുബിസ്വാളിന് ചുമതല

p

തിരുവനന്തപുരം: ഗവർണറുടെ സെക്രട്ടറിയായി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് താത്കാലിക ചുമതല. ചുമതലയിൽ നിയമിക്കപ്പെട്ട ഡോ.കെ.വാസുകി വിദേശത്തായതിനാൽ 12വരെ അവധിയിലാണ്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനായാണ് ടിങ്കു ബിസ്വാളിന് ചുമതല നൽകിയത്. ദേവേന്ദ്രകുമാർ ദൊഡാവത്ത് കേന്ദ്രവെയർഹൗസിംഗ് കോർപ്പറേഷനിൽ നിയമിതനായ ശേഷം ഗവർണറുടെ സെക്രട്ടറി പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. രാജ്ഭവനിലെ ഡെപ്യൂട്ടിസെക്രട്ടറിക്കാണ് ചുമതല നൽകിയിരുന്നത്. ഇത് പാടില്ലെന്നും സർക്കാരിന്റെ സത്യപ്രതിജ്ഞയടക്കം നടത്തേണ്ടതിനാൽ ഈ കേഡർ തസ്തികയിൽ ഐ.എ.എസുദ്യോഗസ്ഥനെ നിയമിക്കണമെന്നും ഐ.എ.എസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TINKU BISWAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA