SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.41 AM IST

ടി.ആർ.പി റേറ്റിംഗ് നിയന്ത്രണം ഒരു മാസത്തേക്ക് നീട്ടി

e

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് അതിവൈകാരികതയുള്ള വാർത്തകൾ നൽകുന്നത് തടയാൻ വാർത്താചാനലുകളുടെ ടി.ആർ.പിക്ക് (ടെലിവിഷൻ റേറ്രിംഗ് പോയിന്റ്സ്) ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നാലാഴ്‌ചത്തേക്കാണ് നിയന്ത്രണം നീട്ടിയത്.

റേറ്റിംഗ് കൂട്ടാൻ വാർത്താ ചാനലുകൾ പശ്ചിമേഷ്യൻ സംഭവങ്ങളുമായി ബന്ധപ്പെട്ട് പരത്തുന്ന അഭ്യൂഹങ്ങൾ ജനങ്ങളിൽ ഭീതി പരത്തുമെന്നാണ് കേന്ദ്ര നിഗമനം. തുടർന്നാണ് ടി.ആർ.പി റേറ്റിംഗ് ചുമതലയുള്ള ബാർക്കിന് (ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) നിർദ്ദേശം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TPR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA