SignIn
Kerala Kaumudi Online
Wednesday, 20 May 2026 1.18 AM IST

വികസന തുടർച്ചയ്ക്ക് പിന്തുണ നൽകും: ടി.പി. രാമകൃഷ്ണൻ

p

കൽപ്പറ്റ: വികസനത്തിലും ജനക്ഷേമത്തിലും തുടർച്ചയുണ്ടാക്കുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. വികസനത്തിലും ജനക്ഷേമത്തിലും വലിയ മുന്നേറ്റമുണ്ടാക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന തീരുമാനം സ്വാഗതം ചെയ്യുന്നു. ജീവനക്കാരുടെ ശമ്പളവും പെൻഷനും ഉറപ്പാക്കി കെ.എസ്.ആർ.ടി.സിയുടെ ചെലവും വരുമാനവും ഒരുപോലെ എത്തിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സൗജന്യയാത്ര ഉറപ്പാക്കുമ്പോൾ വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TPR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA