SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.30 AM IST

അഞ്ച് പാസഞ്ചർ ട്രെയിനുകൾ 30മുതൽ

v

തിരുവനന്തപുരം: കൊവിഡ് കാലത്ത് നിറുത്തിവച്ച അഞ്ച് പാസഞ്ചർ ട്രെയിൻ സർവീസുകൾ 30ന് പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കും പുനലൂരിലേക്കുമായി മൂന്ന് സർവീസുകളും ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്കും തൃശ്ശൂരിലേക്കുമായി രണ്ടുസർവീസുകളുമാണ് ആരംഭിക്കുന്നത്.

കൊല്ലത്തുനിന്ന് രാവിലെ 6.50ന് പുറപ്പെട്ട് 8.45ന് തിരുവനന്തപുരത്തെത്തുന്ന പാസഞ്ചർ വൈകിട്ട് 5.55ന് കൊല്ലത്തേക്ക് മടങ്ങും. കൊല്ലത്ത് രാത്രി 7.50ന് എത്തും. കൊല്ലത്തുനിന്ന് കോട്ടയത്തേക്കുള്ള സർവീസ് ഉച്ചയ്ക്ക് 2.35ന് പുറപ്പെട്ട് കോട്ടയത്ത് വൈകിട്ട് 4.55ന് എത്തും. വൈകിട്ട് 5.40നാണ് മടക്കം. കൊല്ലത്ത് രാത്രി 8.05ന് എത്തും. കൊല്ലത്തുനിന്ന് പുനലൂരിലേക്കുള്ള സർവീസ് രാവിലെ 6.15ന് പുറപ്പെട്ട് പുനലൂരിൽ 7.40നെത്തും. രാവിലെ 8.15നാണ് മടക്കം. 9.40ന് കൊല്ലത്തെത്തും.

രാവിലെ 6.10ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ഗുരുവായൂർ പാസഞ്ചർ 8.45ന് അവിടെയെത്തും.ഉച്ചയ്ക്ക് 1.30നാണ് മടക്കം. വൈകിട്ട് 4.40ന് എറണാകുളത്ത് എത്തും. രാവിലെ 9.05ന് തൃശ്ശൂർ പാസഞ്ചർ ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 9.35ന് തൃശ്ശൂരിലെത്തും. മടക്കയാത്ര 11.25ന് തൃശ്ശൂരിൽ നിന്ന് ആരംഭിക്കും. 11.55ന് ഗുരുവായൂരിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY