
തിരുവനന്തപുരം: ബേക്കറികൾക്ക് ഹോർട്ടി വൈൻ വില്പന ലൈസൻസ് നൽകിയതിന് പിന്നിൽ സാങ്കേതിക പിഴവെന്ന് എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിന്റെ വിശദീകരണം. ഇക്കാര്യത്തിൽ ചട്ടലംഘനമില്ല. നികുതിവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിനാണ് സാംബശിവറാവു റിപ്പോർട്ട് നൽകിയത്.
എക്സൈസ് കമ്മിഷണറായി ചുമതലയേറ്റ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഫയൽ തന്റെ മുന്നിലെത്തിയത്. അതിന് മുൻപേ ഇതിനുള്ള ചട്ടഭേദഗതി വന്നു. ആസമയം സർക്കാരിന്റെ മദ്യനയവും വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി കമ്മിഷണർ കൊണ്ടുവന്ന ഫയലിന് താൻ അനുമതി നൽകിയതെന്നും സാംബശിവറാവു വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |