SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.40 AM IST

വേണ്ടത് സ്വതന്ത്ര തിരഞ്ഞെടുപ്പ്: തരൂർ

sashi-tharoor

ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റത്തിനായി ബംഗ്ലാദേശിലും ഫ്രാൻസിലുമുണ്ടായതുപോലുള്ള അക്രമങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ആരോപണം തള്ളി ശശി തരൂർ എം.പി. പ്രതിപക്ഷം ആവശ്യപ്പെടുന്നത് സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പാണ്. വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരുകൾ നീക്കം ചെയ്തതിലെ ക്രമക്കേടുകൾ തിരുത്തണം. ഇന്ത്യ ബംഗ്ലാദേശോ ഫ്രാൻസോ അല്ലെന്നും അവിടങ്ങളിലെ സംഭവങ്ങളുമായി ഇന്ത്യയിലെ സാഹചര്യങ്ങളെ താരതമ്യം ചെയ്യുന്നതിൽ പ്രസക്തിയില്ലെന്നും തരൂർ പറഞ്ഞു. ഫ്രാൻസിലുണ്ടായതുപോലെ ബസുകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും തീയിടുന്ന അക്രമങ്ങളെ പ്രതിപക്ഷം അംഗീകരിക്കില്ല. സമാധാനപരമായ പ്രതിഷേധത്തിലാണ് വിശ്വാസം. ഭരണമാറ്റമെന്ന പ്രയോഗത്തെ വളച്ചൊടിച്ചാണ് പ്രതിപക്ഷത്തിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SASHI THAROOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA