SignIn
Kerala Kaumudi Online
Friday, 23 October 2026 1.29 PM IST

ഭീഷണിയെങ്കിൽ മാത്രം  പാതയോര മരം വെട്ടാം

national-highway

കൊച്ചി: ജനങ്ങളുടെ ജീവന് ഭീഷണിയാണെങ്കിൽ മാത്രമേ പാതയോരങ്ങളിലെ മരങ്ങൾ വെട്ടിമാറ്റാൻ അനുമതി നൽകാവൂ എന്ന് സർക്കാർ ഉത്തരവ്. വാണിജ്യ ആവശ്യങ്ങളുടെ പേരിൽ പാതയോരങ്ങളിലെ മരങ്ങൾ മുറിക്കരുത്. മേയിലെ ഹൈക്കോടതി ഉത്തരവിന്റെ തുടർച്ചയായാണ് ചീഫ് സെക്രട്ടറി വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത്. ബന്ധപ്പെട്ട സമിതിയുടെ അംഗീകാരവും വേണം. സമീപത്തെ കെട്ടിടങ്ങൾക്ക് തടസമാകുന്നു തുടങ്ങിയ കാരണങ്ങളാൽ വെട്ടാൻ അനുമതി നൽകാനാവില്ല. മരങ്ങൾ വെട്ടാൻ അനുമതി നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി 2010ൽ സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും കർശനമായി പാലിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA