SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.02 AM IST

'കൈയിലൊതുങ്ങി'  അഞ്ചു ജില്ലകൾ

p

കൊച്ചി: അഞ്ചു ജില്ലകൾ പൂർണമായി യു.ഡി.എഫിന്റെ കൈപ്പിടിയിലൊതുങ്ങി. എറണാകുളം,​ മലപ്പുറം,​ ഇടുക്കി,​ കോട്ടയം ജില്ലകളിൽ ചരിത്രത്തിലാദ്യമായാണ് മുഴുവൻ സീറ്റിലും വിജയം. എറണാകുളം-14, മലപ്പുറം- 16,​ ഇടുക്കി -5, കോട്ടയം-9. ​വയനാട്ടിലും ആകെയുള്ള മൂന്നു സീറ്റും യു.ഡി.എഫിനാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയം പകർന്ന ആവേശത്തിൽ ജനപ്രതിനിധികളും പ്രവർത്തകരും നടത്തിയ ചിട്ടയായ പ്രവർത്തനമാണ് യു.ഡി.എഫിന് നേട്ടമായത്.
കോൺഗ്രസിന് മുൻതൂക്കമുള്ള ജില്ലയാണ് എറണാകുളമെങ്കിലും ഇത്തരമൊരു വിജയം യു.ഡി.എഫിന് ആദ്യം. വ്യവസായമന്ത്രി പി. രാജീവ് മത്സരിച്ച കളമശേരിയടക്കം എൽ.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലങ്ങൾ വീണു. തൃക്കാക്കരയിൽ ഉമ തോമസിന്റെ രണ്ടാം വിജയത്തിന് ഇരട്ടിമധുരം. സിറ്റിംഗ് എം.എൽ.എ കെ.ജെ. മാക്‌സിയെ തോൽപ്പിച്ചാണ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചി മണ്ഡലം വീണ്ടെടുത്തത്.

തെ​ക്ക​ൻ​ ​ജി​ല്ല​ക​ളിൽ
നി​ന്ന് ​യു.​ഡി.​എ​ഫ്
നേ​ടി​യ​ത് 34​ ​സീ​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​യു.​ഡി.​എ​ഫി​ന്റെ​ ​പ​ട​യോ​ട്ട​ത്തി​ൽ​ ​ഇ​ത്ത​വ​ണ​ ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ളും​ ​മു​ന്ന​ണി​ക്കൊ​പ്പം​ ​നി​ന്നു.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്ന് ​യു.​ഡി.​എ​ഫ് ​നേ​ടി​യ​ത് 34​ ​സീ​റ്റു​ക​ളാ​ണ്.​ 11​ ​സീ​റ്റു​ക​ളാ​ണ് ​എ​ൽ.​ഡി.​എ​ഫി​ന് ​നേ​ടാ​നാ​യ​ത്.​ ​ബി.​ജെ.​പി​യു​ടെ​ ​വ​ള​ർ​ച്ച​യാ​ണ് ​ഈ​ ​ജി​ല്ല​ക​ളി​ലെ​ ​പ്ര​ത്യേ​ക​ത.​ 3​ ​സീ​റ്റു​ക​ൾ​ ​ബി.​ജെ.​പി​ ​നേ​ടി.
തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ 14​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഏ​ഴെ​ണ്ണ​വും​ ​യു.​ഡി.​എ​ഫ് ​സ്വ​ന്ത​മാ​ക്കി.​ 5​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ​എ​ൽ.​ഡി.​എ​ഫി​ന് ​വി​ജ​യി​ക്കാ​നാ​യ​ത്.​ ​ക​ഴ​ക്കൂ​ട്ടം,​ ​നേ​മം​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ ​വി​ജ​യം​ ​നേ​ടി.​കൊ​ല്ലം​ ​ജി​ല്ല​യി​ലെ​ 11​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ 8​ ​എ​ണ്ണ​വും​ ​യു.​ഡി.​എ​ഫ് ​ക​ര​സ്ഥ​മാ​ക്കി.​ 2​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​എ​ൽ.​ഡി.​എ​ഫി​ന് ​വി​ജ​യി​ക്കാ​നാ​യ​ത്.​ ​ചാ​ത്ത​ന്നൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ബി.​ജെ.​പി​ ​അ​ക്കൗ​ണ്ട് ​തു​റ​ന്നു.​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ൽ​ 4​ ​സീ​റ്റ് ​യു.​ഡി.​എ​ഫ് ​നേ​ടി​യ​പ്പോ​ൾ​ ​എ​ൽ.​ഡി.​എ​ഫി​ന് ​നേ​ടാ​നാ​യ​ത് 1​ ​സീ​റ്റാ​ണ്.​ ​ആ​ല​പ്പു​ഴ​യി​ൽ​ 6​ ​സീ​റ്റു​ക​ളാ​ണ് ​യു.​ഡി.​എ​ഫ് ​നേ​ടി​യ​ത്.​ 3​ ​മു​ന്നു​ ​സീ​റ്റു​ക​ൾ​ ​കൊ​ണ്ട് ​എ​ൽ.​ഡി.​എ​ഫി​ന് ​തൃ​പ്തി​പ്പെ​ടേ​ണ്ടി​ ​വ​ന്നു.​ ​കോ​ട്ട​യം​ ​ജി​ല്ല​യി​ൽ​ ​യു.​ഡി.​എ​ഫി​ന്റെ​ ​സ​മ​ഗ്രാ​ധി​പ​ത്യ​മാ​യി​രു​ന്നു.​ 9​ ​സീ​റ്റു​ക​ളും​ ​യു.​ഡി.​എ​ഫ് ​നേ​ടി.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ 5​ ​സീ​റ്റു​ക​ൾ​ ​എ​ൽ.​ഡി.​എ​ഫ് ​നേ​ടി​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA