SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.14 AM IST

പോണ്ടിച്ചേരി സർവകലാശാലയിൽ യു.ജി, പി.ജി

p

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ യു.ജി.സി, എ.ഐ.സി.ടി അംഗീകൃത യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് ചേരാം. വിദൂര വിദ്യാഭ്യാസമാണ്. എല്ലാ പ്രോഗ്രാമുകൾക്കും രാജ്യത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പേഴ്സണൽ കോൺടാക്ട് പ്രോഗ്രാം (PCP) ക്ലാസുണ്ടാകും. ഇത് ഓപ്ഷണലാണ്. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പി.സി.പി കേന്ദ്രങ്ങളാണ്.

പി.ജി

.........

കോഴ്സുകൾ: എ.കോം (ഫിനാൻസ്), എം.എ (സോഷ്യോളജി, ഇംഗ്ലീഷ്, ഹിന്ദി). കാലാവധി: 2 വർഷം. സെമസ്റ്റർ പാറ്രേൺ അല്ല. യോഗ്യത: ബി.കോം/ ബി.ബി.എ/ ബി.ബി.എം/ ബി.ഐ.എസ്.എം/ ബി.എ.

യു.ജി

........

കോഴ്സുകൾ: ബി.കോം, ബി.ബി.എ, ബി.എ (ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ജേണലിസം & മാസ് കമ്യൂണിക്കേഷൻ. കാലാവധി 3 വർഷം. സെമസ്റ്റർ പാറ്രേൺ അല്ല. യോഗ്യത: പ്ലസ് ടു/ 3 വർഷ ഡിപ്ലോമ.

എം.ബി.എ

.....................

സ്പെഷ്യലൈസേഷനുകൾ: ഫിനാൻസ്, മാർക്കറ്റിംഗ്, ഇന്റർനാഷണൽ ബിസിനസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ടൂറിസം, ഓപ്പറേഷൻസ് & സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ മാനേജ്മെന്റ്, എം.ബി.എ (ജനറൽ).

കാലാവധി: 2 വർഷം (സെമസ്റ്റർ പാറ്റേൺ). യോഗ്യത: അംഗീകൃത ബിരുദമാണ് ഹോസ്പിറ്റൽ മാനേജ്മെന്റ് ഒഴികെയുള്ള കോഴ്സുകൾക്കുവേണ്ട അടിസ്ഥാന യോഗ്യത. ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രവേശനത്തിന് ബിരുദത്തിനു പുറമേ ഫാർമസി/ നഴ്സിംഗ്/ മെഡിസിൻ/ ഡെന്റൽ/ ഫിസോയോതെറപ്പി/ ബയോ എൻജിനിയറിംഗ്/ ബയോ സയൻസ് ബിരുദവും നേടിയിരിക്കണം.

ഫീസ്

........

യു.ജി പ്രോഗ്രാമിന് 9975 രൂപ, പി.ജി പ്രോഗ്രാമിന് 11425 രൂപയുമാണ് കോഴ്സ് ഫീ. എം.ബി.എ ഹോസ്പിറ്റൽ മാനേജ്മെന്റിന് 75500 രൂപ, മറ്റ് എം.ബി.എ പ്രോഗ്രാമുകൾക്ക് 40000 രൂപയുമാണ് ഫീ. ഭിന്നശേഷിക്കാർ, വിധവകൾ, ട്രാൻസ്ജെൻഡർ, പ്രിസണേഴ്സ് തുടങ്ങിയവർക്ക് ഫീസിളവുണ്ട്. വെബ്സൈറ്റ്: dde.pondiuni.edu.in. അവസാന തീയതി: 30.03.2026.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UG PG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA