SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.05 AM IST

മീഡിയേഷൻ പരാജയപ്പെട്ടാൽ സമരത്തിലേക്ക്: യു.എൻ.എ

p

തൃശൂർ: 23ന് നടക്കുന്ന ഹൈക്കോടതി മീഡിയേഷൻ പരാജയപ്പെട്ടാൽ 24 മുതൽ നഴ്‌സുമാർ വീണ്ടും സമരത്തിലേക്കെന്ന് യു.എൻ.എ. അത്യാഹിത വിഭാഗങ്ങളിൽ മൂന്നിലൊന്ന് സ്റ്റാഫ് എന്ന വിധം 24 മുതൽ സമരം തുടങ്ങും. തുടർന്ന് സമ്പൂർണ പണിമുടക്കിലേക്കും. മീഡിയേഷനിൽ സമരം തീർക്കാൻ തയ്യാറാകാത്ത 25 ആശുപത്രികളിലാണ് സമരം ആരംഭിക്കുകയെന്നും തൃശൂരിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. യു.എൻ.എ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അദ്ധ്യക്ഷനായി. ദേശീയ സെക്രട്ടറി എം.വി.സുധീപ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരൻ,സംസ്ഥാന ട്രഷറർ ദിവ്യ,നഴ്‌സിംഗ് അദ്ധ്യാപക വിഭാഗം സംസ്ഥാന സെക്രട്ടറി വി.എം.നിത,ദേശീയ വർക്കിംഗ് സെക്രട്ടറി ജോൾഡിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA