
ഇന്റർ യൂണവേഴ്സിറ്റി സെന്റർ ഫോർ ജനോമിക്സ്
ആൻഡ് ജീൻ ടെക്നോളജി, കാര്യവട്ടം ക്യാമ്പസ്സിൽ 'അഡ്വാൻസ്ഡ് പി.ജി ഡിപ്ലോമ ഇൻ
മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ്' (20242025) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (General- 02, Ezhava-01, Muslim-01, EWS-01, SC/ST-02) സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 31 ന് രാവിലെ 11
മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെന്ററിൽ നേരിട്ട് ഹാജരാകണം. യോഗ്യത :
ലൈഫ് സയൻസിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/ബയോടെക്നോളജിയിൽ ഒന്നാം
ക്ലാസ് ബിരുദാനന്തര ബിരുദം/മെഡിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം/ബയോ
ടെക്നോളജിയിൽ എം.ടെക്. ഫോൺ : 9495819218. വിശദവിവരങ്ങൾക്ക് : E-mail:
cggtlab@gmail.com,website: www.keralauniversity.ac.in.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.വോക്.
ട്രാവൽ ആന്റ് ടൂറിസം (357) കോഴ്സിന്റെ പ്രാക്ടിക്കൽ ഫെബ്രുവരി 6, 7 തീയതികളിൽ
നടത്തും.
ഒന്നാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ
മാനേജ്മെന്റ് (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 4, 5 തീയതികളിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.പി.എ
മ്യൂസിക്/ബി.പി.എ. മ്യൂസിക് വീണ/ബി.പി.എ. ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 2025
ഫെബ്രുവരി 4 മുതൽ ആരംഭിക്കുന്നു.
അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ്
സി.ബി.സി.എസ്.എസ്. ബി.സി.എ. (332) (റഗുലർ - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 &
2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ
4 മുതൽ ഫെബ്രുവരി 7 വരെ നടത്തും.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ കരിയർ റലേറ്റഡ് ബി.എ., ബി.എസ്സി.,
ബി.കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക് എന്നീ
സി.ബി.സി.എസ്.എസ്. (സി.ആർ) (റഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി -
2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 2019
അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ
വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ
ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റഗുലർ - 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/
സപ്ലിമെന്ററി - 2022 അഡ്മിഷൻ, സപ്ലിമെന്ററി - 2020 2021 അഡ്മിഷൻ)
പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഓർമിക്കാൻ...
1. AEEE അഡ്മിറ്റ് കാർഡ്:- അമൃത വിശ്വവിദ്യാപീഠം നടത്തുന്ന അമൃത എൻട്രൻസ് എക്സാമിനേഷൻ - എൻജിനിയറിംഗ് (AEEE) ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: aeee.amrita.edu. ഫെബ്രുവരി 1, 2, 3 തീയതികളിലാണ് പരീക്ഷ.
2. ഇഗ്നോ പ്രവേശനം:- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജനുവരി സെഷനിലെ ബിരുദ, പി.ജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 31 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: ignouadmission.samarth.edu.in.
3. കേരള പ്രൈവറ്റ് രജിസ്ട്രേഷൻ:- കേരള സർവകലാശാലയിലെ ബി.എ, ബി.കോം, ബി.ബി.എ, ബി. കോം കോഓപ്പറേഷൻ, ബി.കോം ട്രാവൽ & ടൂറിസം തുടങ്ങിയ കോഴ്സുകൾക്ക് ഫൈനോടെ 31 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: de.keralauniversity.ac.in.
സിയാലിൽ
ഏവിയേഷൻ
കോഴ്സുകൾ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ)ഉപകമ്പനിയായ സി.ഐ.എ.എസ്.എൽ അക്കാഡമിയിൽ കൊച്ചി യൂണിവേഴ്സിറ്റി അംഗീകൃത ഏവിയേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏവിയേഷൻ മാനേജ്മെന്റിൽ പി.ജി ഡിപ്ലോമ (1 വർഷം), എയർ ക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ്ഡ് ഡിപ്ലോമ (1 വർഷം), എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (6 മാസം), എയർപോർട്ട് റാംപ് സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (6 മാസം) എന്നിവയാണ് കോഴ്സുകൾ. ഓൺലൈനിൽ അപേക്ഷിക്കണം. https://www.ciasl.aero/Academy, ഫോൺ: 8848000901.
പരീക്ഷാ വിജ്ഞാപനം
തിരുവനന്തപുരം : മാർച്ചിൽ നടക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ് - 2024 പരീക്ഷ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |