SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.55 PM IST

ഓപ്പൺ യൂണിവേഴ്സിറ്റി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

a

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 'ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും' എന്ന ഒരു വർഷ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹികവും സാസ്‌കാരികവും മതപരവുമായ ഇടപെടലുകൾ, ഗുരുവിന്റെ രചനകളും പ്രസംഗങ്ങളും, ശ്രീനാരായണഗുരുവിന്റെ ദർശനം എന്നിവയാണ് പ്രധാന പഠനമേഖലകൾ.

6 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. 25ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.​ stp.sgou.ac.in പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. രണ്ട് സെമസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന കോഴ്സിന് ഓൺലൈൻ ഓഫ്‌ ലൈൻ ക്ലാസുകൾ (ഹൈബ്രിഡ് മോഡിൽ) ക്രമീകരിച്ചിട്ടുണ്ട്.

മലയാളം ബോധനമാദ്ധ്യമമായുള്ള പാഠ്യപദ്ധതിയിൽ ആകെ 24 ക്രെഡിറ്റുകളാണുള്ളത്.
​മുപ്പത് ശതമാനം ഇന്റേണൽ മാർക്കും എഴുപത് ശതമാനം സെമസ്റ്റർ പരീക്ഷാ മാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം. അപേക്ഷാ സമയത്ത് 250 രൂപ രജിസ്ട്രേഷൻ ഫീസായി ഒടുക്കണം. സെമസ്റ്റർ ഫീസ്, പരീക്ഷാ ഫീസ്, സിലബസ് എന്നിവയ്ക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാ വേളയിൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. മേയ് 10ന് ക്ലാസുകൾ ആരംഭിക്കും. ​പ്രവേശന സംബന്ധമായ വിവരങ്ങൾക്ക് 9188909901, 0474-2966841 എന്നീ നമ്പരുകളിലും സാങ്കേതിക സഹായങ്ങൾക്ക് 9188909903 എന്ന നമ്പരിലും ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA