SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

കേരള സർവകലാശാലയിൽ നാലുവർഷ ബിരുദം, പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

p

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പഠനവകുപ്പുകളിലെ നാലുവർഷ ബിരുദ കോഴ്സുകളിലെ പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ 30 വരെ https://admissions.keralauniversity.ac.in/ ൽ അപേക്ഷിക്കാം. 16 മേജർ വിഷയങ്ങളിലാണ് നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകൾ. മലയാളവും കേരളപഠനവും, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, മാത്തമാറ്റിക്സ്, ബി.ബി.എ, ബികോം എന്നിവയാണ് മേജർ വിഷയങ്ങൾ.

നൂതന വിഷയങ്ങൾ മൈനർ വിഷയങ്ങളായും പഠിക്കാം. ഡേറ്റാസയൻസ്, ഡാറ്റാ അനലിറ്റിക്സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി, സപ്ലൈ ചെയിൻ, നാനോ സയൻസ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ക്ലൈമറ്റ് ചേഞ്ച്, ഫംഗ്ഷണൽ മെറ്റീരിയൽസ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി അൻപതിലധികം വിഷയങ്ങൾ മൈനർ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. മൈനർ വിഷയത്തിൽ നിശ്ചിത ക്രെഡിറ്റ് നേടുന്നവർക്ക് ആ വിഷയത്തിന്റെ തന്നെ ബിരുദാനന്തര ബിരുദവും ഗവേഷണവും തുടരാം. മൂന്ന് വർഷത്തിൽ നിശ്ചിത ക്രെഡിറ്റ് നേടി ബി.എ, ബിഎസ്‌സി, ബികോം, ബി.ബി.എ ബിരുദങ്ങൾ നേടി കോഴ്സ് അവസാനിപ്പിക്കാനുമാവും.

ബിരുദ പഠനത്തിന്റെ മൂന്നാം വർഷത്തിൽ 75% (CGPA-7.5) കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് നാലാം വർഷം തുടർന്നുപഠിക്കാം. അവർക്ക് “ഓണേഴ്സ് വിത്ത് റിസർച്ച്” ബിരുദമാണ് ലഭിക്കുന്നത്.


പ്രവേശന പരീക്ഷ

16 മേജർ വിഷയങ്ങളിൽ രണ്ട് മണിക്കൂർ വീതമുള്ള ഒബ്‌ജ‌ക്ടീവ് ടൈപ്പ് പരീക്ഷയാണ്. ഹയർസെക്കൻഡറി തലത്തിലുള്ള സിലബസ് അടിസ്ഥാനമാക്കിയാവും ചോദ്യങ്ങൾ. ഒരു തെറ്റ് ഉത്തരത്തിന് 0.25 മാർക്ക് കുറയും. വിദ്യാർത്ഥിക്ക് എട്ട് വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാം. ഈ വിഷയങ്ങളിൽ ഏതിൽ വേണമെങ്കിലും മേജർ എടുക്കാം. കേരളത്തിൽ എട്ട് പരീക്ഷാകേന്ദ്രങ്ങളുണ്ട്. യോഗ്യത: ഹയർ സെക്കൻഡറി/തത്തുല്യം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് cssfyugphelp2026@gmail.com, 0471 2308328, 9188524612.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA