SignIn
Kerala Kaumudi Online
Wednesday, 15 July 2026 2.10 AM IST

അറിവ് നിരന്തരം നവീകരിക്കണം: മുഖ്യമന്ത്രി

vd-satheesan

തിരുവനന്തപുരം: അറിവ് നിരന്തരം നവീകരിക്കാൻ വിദ്യാർത്ഥി സമൂഹം തയ്യാറാവണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ വികസനത്തിനും നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾ വഴിവിളക്കാകണം. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ജില്ലാതല അവാർഡ് വിതരണച്ചടങ്ങ് നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രവർത്തനത്തിലൂടെ ലിറ്റിൽ കൈറ്റ്സ് അവാർഡിന് അർഹരായവർ ഭാവിയുടെ മാതൃകകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എൻ. ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.

പത്തനംതിട്ട ജില്ലയിലെ എ.എം.എം ഹയർസെക്കണ്ടറി സ്‌കൂൾ ഇടയാറന്മുള സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്നേറ്റുവാങ്ങി. വയനാട് ജില്ലയിലെ ജി.എച്ച്.എസ് കുറുമ്പാല രണ്ടാം സ്ഥാനത്തിനും തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹിൽ മൂന്നാം സ്ഥാനത്തിനുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി.

സംസ്ഥാനതലത്തിൽ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടിയ സ്‌കൂളുകൾക്ക് യഥാക്രമം 2.5,രണ്ട്,1.5 ലക്ഷം രൂപ വീതവും ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് 40,000 രൂപയും രണ്ടാം സ്ഥാനത്തിന് 30,000 , മൂന്നാം സ്ഥാനത്തിന് 20,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA