SignIn
Kerala Kaumudi Online
Friday, 23 October 2026 9.06 AM IST

സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി ശിവൻകുട്ടി: വി.എസിന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ആരും പറഞ്ഞിട്ടില്ല

p

തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ, വി.എസ്.അച്യുതാനന്ദന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് ഒരു പെൺകുട്ടി പറഞ്ഞുവെന്ന മുൻ എം.പി കെ.സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ തള്ളി മന്ത്രി വി.ശിവൻകുട്ടി.ഒരാളും വി.എസിനെതിരെ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ സമ്മേളനത്തിൽ ഞാനും പങ്കെടുത്തതാണ്. അന്നാണ് ഞാൻ സംസ്ഥാന കമ്മിറ്റിയിൽ വരുന്നത്. ഒരു നേതാവും ചർച്ചയിൽ പങ്കെടുത്ത് അങ്ങനെ പറഞ്ഞിട്ടില്ല.

പാർട്ടിയുടെ മുതിർന്ന നേതാവെന്ന നിലയ്ക്ക് എല്ലാ ബഹുമാനവും പാർട്ടിയിലെ എല്ലാ നേതാക്കളും വി.എസിന് കൊടുത്തിട്ടുണ്ട്. അതിനപ്പുറമുള്ള അഭിപ്രായങ്ങൾ വസ്തുതാപരമല്ല. വി.എസിന്റെ മരണ ശേഷം അനാവശ്യവിവാദങ്ങൾക്ക് ശ്രമിക്കുകയാണ് ചിലർ. പാർട്ടിയുടെ വളർച്ചയിൽ ഉത്കണ്ഠപ്പെടുന്നവരാണ് ഇത്തരം ചർച്ചകൾക്ക് പിന്നിൽ. പിരപ്പൻകോട് മുരളി പറഞ്ഞതും ശുദ്ധനുണയാണ്. ഇതൊക്കെ അന്നേ പറയാമായിരുന്നു. ഇപ്പോൾ പറയുന്നതിന് പിന്നിൽ മറ്റുലക്ഷ്യങ്ങളാണ്- ശിവൻകുട്ടി പറഞ്ഞു.

ആലപ്പുഴയിലെ സംസ്ഥാന സമ്മേളന വേദിയിൽ, വി.എസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് ഒരു കൊച്ചു പെൺകുട്ടി പറഞ്ഞെന്നും, അധിക്ഷേപം സഹിക്കാനാവാതെ

വി.എസ് വേദി വിട്ടിറങ്ങിയെന്നുമാണ് സുരേഷ് കുറുപ്പ് ഒരു മാദ്ധ്യമത്തിലെ അനുസ്മരണലേഖനത്തിൽ പറയുന്നത്.

ആ​രെ​ക്കു​റി​ച്ചാ​ണ് ​പ​റ​ഞ്ഞ​തെ​ന്ന് ​നി​ങ്ങ​ൾ​ക്ക്
വ്യാ​ഖ്യാ​നി​ക്കാം​:​ ​സു​രേ​ഷ് ​കു​റു​പ്പ്

കോ​ട്ട​യം​:​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ന​ട​ന്ന​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ന് ​ക്യാ​പ്പി​റ്റ​ൽ​ ​പ​ണി​ഷ്‌​മെ​ന്റ് ​ന​ട​ത്ത​ണ​മെ​ന്ന് ​പ​റ​ഞ്ഞ​ ​പെ​ൺ​കു​ട്ടി​ ​ആ​രാ​ണെ​ന്ന് ​നി​ങ്ങ​ൾ​ക്ക് ​വ്യാ​ഖ്യാ​നി​ക്കാ​മെ​ന്ന് ​സു​രേ​ഷ് ​കു​റു​പ്പ് ​പ​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​ഒ​രു​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​എ​ഴു​തി​യ​ ​വി.​എ​സ് ​അ​നു​സ്മ​ര​ണ​ ​ലേ​ഖ​നം​ ​വി​വാ​ദ​മാ​യ​തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ആ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​ചി​ന്താ​ ​ജെ​റോം​ ​ആ​ണോ​ ​അ​ങ്ങ​നെ​ ​പ​റ​ഞ്ഞ​ത് ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഇ​നി​ ​ആ​ ​വി​ഷ​യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​പ​റ​യാ​നി​ല്ലെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA