SignIn
Kerala Kaumudi Online
Friday, 23 October 2026 4.08 AM IST

ബിന്ദുവിനെ സന്ദർശിച്ച് മന്ത്രി വി.ശിവൻകുട്ടി

p

തിരുവനന്തപുരം: മാല കാണാതായ സംഭവത്തിൽ ഇരുട്ടിവെളുക്കുവോളം പൊലീസ് കസ്റ്റഡിയിൽ തടഞ്ഞുവച്ച നിരപരാധിയായ ദളിത് യുവതി ബിന്ദുവിനൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി.ശിവൻകുട്ടി. ബിന്ദുവിനെ വീട്ടിൽ സന്ദർശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാന സർക്കാരിന് ജനകീയമായ പൊലീസ് നയമുണ്ട്. അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകും. സംഭവത്തിൽ പേരൂർക്കട എസ്‌.ഐയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. വിശദമായ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികളുണ്ടാകും. പൊലീസ് സേനയിലെ ചെറിയ വിഭാഗമാണ് സേനയ്ക്കാകെ അവമതിപ്പുണ്ടാകുന്ന രീതിയിൽ പെരുമാറുന്നത്. ഇത് അനുവദിക്കില്ല. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എൽ.എ, ജില്ലാകമ്മിറ്റിയംഗം ജയദേവൻ, ഡി.കെ. മുരളി എം.എൽ.എ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളെപീ​ഡി​പ്പി​ച്ച് ​ര​സി​ക്കു​ന്നു


തി​രു​വ​ന​ന്ത​പു​രം​:​ ​പൂ​ച്ച​ ​എ​ലി​യെ​ ​ത​ട്ടി​ ​ക​ളി​ക്കു​ന്ന​പോ​ലെ​ ​സ​ർ​ക്കാ​ർ​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​പീ​ഡി​പ്പി​ച്ച് ​ര​സി​ക്കു​ക​യാ​ണെ​ന്ന് ​ദ​ളി​ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ.​കെ.​ശ​ശി.​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ങ്ങ​ളോ​ട് ​മു​ഖ്യ​മ​ന്ത്രി​യും​ ​സ​ർ​ക്കാ​രും​ ​ത​മ്പ്രാ​ൻ​ ​ഭാ​വം​ ​കാ​ട്ടു​ന്ന​തി​ലാ​ണ് ​പൊ​ലീ​സും​ ​മ​റ്റ് ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും​ ​അ​തേ​ ​സ​മീ​പ​നം​ ​കാ​ണി​ക്കു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ബി​ന്ദു​വി​നെ​ ​പേ​രൂ​ർ​ക്ക​ട​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​അ​പ​മാ​നി​ച്ച​ ​മു​ഴു​വ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​പേ​രി​ൽ​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ ​പീ​ഡ​ന​ ​നി​യ​മ​പ്ര​കാ​രം​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ദ​ളി​ത് ​കോ​ൺ​ഗ്ര​സ് ​പേ​രൂ​ർ​ക്ക​ട​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA