SignIn
Kerala Kaumudi Online
Saturday, 19 September 2026 3.02 PM IST

വടകരയിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

car
വടകരയിൽ കത്തിയ കാർ

കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു. കൈനാട്ടിക്ക് സമീപം മുട്ടുങ്ങലിലാണ് സംഭവം. മുട്ടുങ്ങലിലെ ഇൻഡസ് മോട്ടോഴ്‌സ് ജീവനക്കാരന്റെ മാരുതി റിറ്റ്‌സ് കാറാണ് പൂർണമായും കത്തിയത്.

ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാർ വഴിയോരത്ത് നിർത്തിയിട്ട ശേഷം ഡ്രൈവർ കടയിലേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. കാർ പൂർണമായും കത്തിനശിച്ചു. വടകര ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. വടകര പൊലീസും സ്ഥലത്തെത്തി.

അതേസമയം, തൃശൂർ കൊമ്പിടിഞ്ഞാമാക്കലിൽ ഓടിക്കൊണ്ടിരുന്ന ടാറ്റാ വെഞ്ചർ കാറിന് തീപിടിച്ചു. കാറിനുള്ളിൽ യാത്രക്കാരുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. പെട്ടെന്ന് പുറത്തിറങ്ങിയതിനാൽ ഇവർക്ക് പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. എറണാകുളത്തേക്ക് പച്ചക്കറിയുമായി പോവുകയായിരുന്നു കാർ. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് നിഗമനം.

English Summary

A parked Maruti Ritz car was completely destroyed in a fire at Muttungal near Kainatty in Vadakara. Firefighters brought the blaze under control. In a separate incident, a Tata Venture caught fire while travelling through Kombidinjāmakkal in Thrissur. The passengers escaped safely, while the vehicle was completely damaged.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VADAKARA CAR FIRE, THRISSUR CAR FIRE, KERALA CAR FIRE, VADAKARA NEWS, THRISSUR VEHICLE FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA