SignIn
Kerala Kaumudi Online
Tuesday, 27 October 2026 11.08 AM IST

വൈദേഹം റിസോർട്ടിലെ ഇ പി ജയരാജന്റെ ഭാര്യയുടെ അനധികൃത നിക്ഷേപം: ആരോപണത്തിലുറച്ച് ഇ പി ശ്യാംജിത്ത്

ep-shyamjith
ഇപി ശ്യാംജിത്ത്

കണ്ണൂർ: വൈദേഹം റിസോർട്ടിലെ നിക്ഷേപം സംബന്ധിച്ച് ഇ പി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്‌ക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ഇ പി ശ്യാംജിത്ത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജന്റെ സഹോദരീപുത്രനായ ഇ പി ശ്യാംജിത്തിന്റെ ആവശ്യം.

ഇപി ജയരാജൻ വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത നൽകിയ പണമാണ് പികെ ഇന്ദിര വൈദേഹം റിസോർട്ടിൽ നിക്ഷേപിച്ചതെന്നാണ് ആരോപണം. താൻ പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചതും പിന്നീട് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കള്ളം പറഞ്ഞതും വൈദേഹം മാനേജ്‌മെന്റിന്റെ ഭീഷണിയെ തുടർന്നാണെന്നും ശ്യാംജിത്ത് പറയുന്നു.

'ഫേസ്‌ബുക്കിലിട്ട ആരോപണത്തിൽ ഇപ്പോൾ ഞാൻ ഉറച്ചുനിൽക്കുന്നുണ്ട്. ഹാക്ക് ചെയ്‌തെന്ന് പറഞ്ഞത് എനിക്ക് വേറെ രക്ഷയില്ലാഞ്ഞിട്ടാണ്. ചില്ലറ ഭീഷണികൾ വന്നിരുന്നു. വൈദേഹത്തിന്റെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നാണ് അത് വന്നത്. എല്ലാത്തിനും തെളിവുണ്ട്. അന്വേഷിച്ചുകഴിഞ്ഞാൽ കിട്ടാത്ത തെളിവുകൾ ഒന്നുമില്ല. എന്റെ കൈയിൽ പല രേഖകളുമുണ്ട്. അതെനിക്ക്‌ ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് കൈമാറാൻ കഴിയില്ല'- ഇ പി ശ്യാംജിത്ത് പറഞ്ഞു.

English Summary

EP Shyamjith reiterates his allegations over PK Indira’s Vaideham Resort investment, claims threats, and demands an investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIDEHAM RESORT INVESTMENT CONTROVERSY, EP JAYARAJAN, INVESTMENT CONTROVERSY, KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA