SignIn
Kerala Kaumudi Online
Tuesday, 27 October 2026 9.21 AM IST

ബെൻസ് അപകടം; ജഡ്‌ജിയെ ചോദ്യം ചെയ്തു, യുവാക്കൾക്കിടയിൽ പുതിയ ചലഞ്ച് വ്യാപകമെന്ന സംശയത്തിൽ പൊലീസ്

benz-accident

ചേരാനല്ലൂർ അപകടം

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്‌ജിയെ ചോദ്യം ചെയ്ത് പൊലീസ്. ഇന്നലെ വൈകിട്ട് ആലുവ കമ്പനിപ്പടിയിലെ ഫ്ളാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്‌ജി പൊലീസിന് മൊഴി നൽകിയത്. മകൻ പതിവായി വാഹനമോടിക്കാറുള്ള കാര്യവും അറിയില്ലെന്നാണ് ജഡ്‌ജി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞദിവസം കേസിൽ ജ‌ഡ്‌ജിയെയും പ്രതി ചേർത്തിരുന്നു.

17കാരനെതിരെ നരഹത്യയ്ക്ക് കേസെടുത്തതിന് പിന്നാലെയാണ് പിതാവിനെതിരെയും കേസെടുത്തത്. മോട്ടോർ വാഹനാപകട നഷ്‌പരിഹാര കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജില്ലാ ജഡ്‌ജിയെയാണ് പ്രതി ചേർത്ത് എഫ്.ഐ.ആർ പരിഷ്‌കരിച്ചത്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജഡ്ജിയെ ഉടൻ സസ്‌പെൻഡ് ചെയ്യുമെന്നാണ് വിവരം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അഞ്ചംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം വൈകാതെ ഉണ്ടായേക്കും. നടപടിയാവശ്യപ്പെട്ട് തൃശൂർ ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയതായും വിവരമുണ്ട്.

അതേസമയം, 17കാരൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അപകടത്തിനിടയാക്കിയ ബെൻസ് കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ കുട്ടി ഇൻസ്റ്റാഗ്രാമിൽ മുൻപ് പങ്കുവച്ചിരുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നാണ് നിഗമനം. കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും വാഹനം അമിത വേഗത്തിൽ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അമിത വേഗതയിൽ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് യുവാക്കൾക്കിടയിൽ ചലഞ്ച് പോലുള്ള കാര്യങ്ങളുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

English Summary

Police questioned an Additional District Judge in connection with a fatal road accident in Cheranalloor involving his 17-year-old son, who allegedly drove a Mercedes-Benz at high speed. The judge denied knowing that his son drove regularly. Police have named him as an accused, and the District Crime Branch will investigate. The teenager deleted his Instagram account, while police recovered speeding videos from his phone.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLUR CAR ACCIDENT CASE, 17 YEAR OLD DRIVER KERALA, ADDITIONAL DISTRICT JUDGE QUESTIONED, CHERANALLUR ACCIDENT NEWS, CHERANALLUR ACCIDENT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA