SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

വന്ദേ മെട്രോ ട്രാക്കിലേക്ക്

vande-sl

കൊച്ചി: വന്ദേ മെട്രോ എ.സി ട്രെയിനുകൾ ട്രാക്കിലേക്ക്. ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് റൂട്ടിൽ ആരംഭിക്കുന്ന ആദ്യ വന്ദേമെട്രോ 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും.800 കിലോമീറ്റർവരെയാണ് സർവീസ്. കുറഞ്ഞത് 12 കോച്ചുകളുണ്ടാകും. 30രൂപയും ജി.എസ്.ടിയുമാണ് തുടക്കത്തിലെ മിനിമം നിരക്ക്. അഞ്ചിന്റെ ഗുണിതങ്ങളായാകും തുടർന്നുള്ള നിരക്കുകൾ. കുട്ടികൾക്ക് ഇളവുണ്ട്. സീസൺ ടിക്കറ്റുകൾ ലാഭകരമാകും. ഒരാഴ്ച,രണ്ടാഴ്ച,ഒരുമാസം എന്നിങ്ങനെയാണ് കാലാവധി. അതേസമയം, ആദ്യ വന്ദേമെട്രോ 334 കിലോമീറ്ററാണ് സ‌ർവീസ് നടത്തുക. അഹമ്മദാബാദിൽ നിന്ന് ഭുജിലെത്താൻ 5.45 മണിക്കൂർ. 9 സ്റ്റോപ്പുകളുമുണ്ട്.

സ്ലീപ്പറുകളുടെ

എണ്ണം കുറയും

അതിനിടെ വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളുടെ എണ്ണം കുറയ്ക്കാനും കോച്ചുകളുടെ എണ്ണം കൂട്ടാനും റെയിൽവേ തീരുമാനിച്ചതായാണ് വിവരം. 58,000കോടിയുടെ പദ്ധതിയിൽ 16 കോച്ചുകൾ വീതമുള്ള 200 സ്ലീപ്പർ ട്രെയിനുകൾക്കാണ് കരാർ നൽകിയിട്ടുള്ളത്. ട്രെയിനുകളുടെ എണ്ണം 133 ആക്കാനും കോച്ചുകൾ 24ലേക്ക് വർദ്ധിപ്പിക്കാനുമാണ് പുതിയ നിർദ്ദേശം. ട്രാക്കുകളിൽ ട്രെയിനുകളുടെ തിരക്കാണ് ഇതിന് ഒരുകാരണം. ഒരേ സ്ലീപ്പർട്രെയിനിൽത്തന്നെ കൂടൂതൽ യാത്രക്കാരെ ഉൾക്കൊള്ളിച്ചാൽ നടത്തിപ്പുചെലവും യാത്രാച്ചെലവും കുറയ്ക്കാനാകുമെന്നതാണ് മറ്റൊരു വിലയിരുത്തൽ. അതേസമയം അടങ്കൽത്തുകയിൽ മാറ്റമുണ്ടാകില്ല. റെയിൽ വികാസ് നിഗമിന്റെ മേൽനോട്ടത്തിൽ രണ്ട് കൺസോർ‌ഷ്യങ്ങൾ വന്ദേസ്ലീപ്പർ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ട്രാക്കിലെത്താൻ വൈകും.

കാത്തിരിക്കണം

കേരളം വന്ദേമെട്രോയ്ക്ക് ഇനിയും കാത്തിരിക്കണം. തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകളിലായി 5 വീതം റൂട്ടുകളാണ് പരിഗണനയിലുള്ളത്.

മും​ബാ​യി​ൽ​ ​നി​ന്ന്ദീ​പാ​വ​ലി​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യിൻ

തി​രു​വ​ന​ന്ത​പു​രം​:​ദീ​പാ​വ​ലി​ക്കാ​ല​ത്തെ​ ​യാ​ത്രാ​തി​ര​ക്ക് ​പ​രി​ഗ​ണി​ച്ച് ​ഈ​ ​സീ​സ​ണി​ലെ​ ​ആ​ദ്യ​ ​ദീ​പാ​വ​ലി​ ​സ്പെ​ഷ്യ​ൽ​ ​ട്രെ​യി​ൻ​ ​സ​ർ​വ്വീ​സ് ​പ്ര​ഖ്യാ​പി​ച്ച് ​റെ​യി​ൽ​വെ.​ ​ഒ​ക്ടോ​ബ​ർ​ 24​മു​ത​ൽ​ ​ന​വം​ബ​ർ​ 14​വ​രെ​യാ​ണ് ​സ​ർ​വ്വീ​സ്.​ട്രെ​യി​ൻ​ ​ന​മ്പ​ർ​ 01463​/01464.​മും​ബാ​യ് ​ലോ​ക​മാ​ന്യ​തി​ല​ക് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​വ്യാ​ഴാ​ഴ്ച​ക​ളി​ൽ​ ​വൈ​കി​ട്ട് ​നാ​ലി​ന് ​പു​റ​പ്പെ​ട്ട് ​പി​റ്റേ​ന്ന് ​രാ​ത്രി​ 8.40​ന് ​കൊ​ച്ചു​വേ​ളി​യി​ലെ​ത്തും.​ ​മ​ട​ക്ക​ ​സ​ർ​വ്വീ​സ് ​ശ​നി​യാ​ഴ്ച​ക​ളി​ൽ​ ​വൈ​കി​ട്ട് 4.20​ന് ​കൊ​ച്ചു​വേ​ളി​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട് ​പി​റ്റേ​ന്ന് ​രാ​ത്രി​ 9.50​ന് ​മും​ബാ​യി​ലെ​ത്തും.​കൊ​ങ്ക​ൺ​ ​വ​ഴി​യാ​ണ് ​സ​ർ​വ്വീ​സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDEMETRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA