SignIn
Kerala Kaumudi Online
Sunday, 17 May 2026 2.38 AM IST

പടികയറി പതിനെട്ട് പേർ

1

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിച്ചശേഷം ഒറ്റ ദിവസം കൊണ്ട് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയിലെത്തി യു.ഡി.എഫ്. 21 അംഗ മന്ത്രിസഭയിൽ 18 പേരുകളിൽ ധാരണയിലെത്തിയതായാണ് സൂചന. സാമുദായിക, ഘടകക്ഷി, ഗ്രൂപ്പ് വീതം വയ്പ് ചർച്ചകളിൽ ചിലതിൽ മാറ്റം വന്നേക്കാം. ബാക്കിയുള്ള മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവയിൽ ഇന്ന് ഉച്ചയ്ക്കു മുമ്പ് തീരുമാനമാകും. ഇന്നലെ രാത്രിയും ചർച്ചകൾ തുടരുകയാണ്. മൂന്നെണ്ണത്തിന്റെ കാര്യത്തിൽ ധാരണയായിട്ടില്ല. ലീഗിന് വ്യവസായം, ഐ.ടി, വിദ്യാഭ്യാസം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം വകുപ്പുകൾ നൽകും. ആർ.എസ്.പിയുടെ ഷിബു ബേബി ജോൺ തൊഴിലിന് പകരം ടൂറിസം ചോദിച്ചിട്ടുണ്ട്. ജലസേചനമോ, കൃഷിയോ വേണമെന്നാണ് കേരളകോൺഗ്രസ് ആവശ്യം. അനൂപ് ജേക്കബിന് ഭക്ഷ്യസിവിൽ സപ്ളൈസ് നൽകും. ആഭ്യന്തരം രമേശ് നോക്കുമ്പോൾ ധനകാര്യവും പൊതുഭരണവും മുഖ്യമന്ത്രിക്കായിരിക്കും. റവന്യൂ സണ്ണിജോസഫിനും വൈദ്യുതി എ.പി.അനിൽകുമാറിനും നൽകിയേക്കും. ചില മാറ്റങ്ങൾ വൈകിയും ഉണ്ടായേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA