SignIn
Kerala Kaumudi Online
Thursday, 22 October 2026 10.04 PM IST

11 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്

p

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചെന്ന് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ജനറൽ ആശുപത്രി,മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി,എറണാകുളം കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം,എറണാകുളം പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം,കോഴിക്കോട് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം,മലപ്പുറം പൂക്കോട്ടുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രം,മലപ്പുറം മേലങ്ങാടി ജനകീയ ആരോഗ്യ കേന്ദ്രം,കോഴിക്കോട് കക്കാടംപൊയിൽ ജനകീയ ആരോഗ്യ കേന്ദ്രം,കോഴിക്കോട് കൂമ്പാറ ജനകീയ ആരോഗ്യ കേന്ദ്രം,കോഴിക്കോട് പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രം,കണ്ണൂർ മൊറാഴ ജനകീയ ആരോഗ്യ കേന്ദ്രം എന്നിവയ്ക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം. ഇതോടെ സംസ്ഥാനത്ത് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ച ആരോഗ്യ സ്ഥാപനങ്ങൾ 251 ആയി. എട്ട് ജില്ലാ ആശുപത്രികൾ,6 താലൂക്ക് ആശുപത്രികൾ,13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ,162 കുടുംബാരോഗ്യ കേന്ദ്രങ്ങൾ,16 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയ സ്ഥാപനങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA