
തിരുവനന്തപുരം: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന പോഷ് ആക്ട് പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് മുമ്പ് ഇന്റേണൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഐ.ടി പാർക്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സജ്ജമാക്കും. പത്തോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും കമ്മിറ്റി വേണം.
2023 ജനുവരിയിൽ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പോഷ് കംപ്ലയിന്റ്സ് പോർട്ടലിലൂടെ 17,113 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു. ഇതിൽ 10,533 സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചു. സ്ഥാപനങ്ങൾ സന്ദർശിച്ച് പരിശോധനകളിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് രജിസ്ട്രേഷൻ വർദ്ധിപ്പിച്ചത്. സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |