കൊച്ചി: ശ്വാസ തടസത്തെ തുടർന്ന് ശനിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രി അധികൃതർ അറിയിച്ചു.
കൊല്ലത്തെ എസ്.എൻ.ഡി.പി യോഗം തെക്കൻ മേഖലാ സമ്മേളനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് ശ്വാസംമുട്ടലിനെ തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
മൂത്രത്തിലെ അണുബാധയാൽ ഏതാനും ദിവസങ്ങളായി നേരിയ പനിയുണ്ടായിരുന്നു. അത് അവഗണിച്ച് തുടർച്ചയായി യാത്ര ചെയ്തതിനെ തുടർന്നുള്ള അസ്വസ്ഥതകളാണ് പ്രശ്നമായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു . ആരോഗ്യനില ഭദ്രമാണെന്നും രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ' കേരളകൗമുദി ' യോടു പറഞ്ഞു.
വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചു
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |