SignIn
Kerala Kaumudi Online
Monday, 08 June 2026 12.34 PM IST

വെള്ളാപ്പള്ളിയെ ആദരിക്കലും മഹാസംഗമവും ഇന്ന്

vellapally

ചേർത്തല: എസ്.എൻ.ഡി.പി യോഗം നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് നടക്കും. ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് വൈകിട്ട് നാലിനാണ് പരിപാടി. മഹാസംഗമവും സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപ പ്രകാശനം നടത്തും.

90 കുട്ടികൾ ചേർന്ന് ദൈവദശകം ആലപിക്കും. വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ആദരിക്കും. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. 'ഒരു വീട്ടിൽ ഒരു വ്യവസായം" പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ ഗുരുസന്ദേശം നൽകും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാസന്ദേശം നൽകും. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. സി.കെ. ഷാജിമോഹൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എസ്. ജ്യോതിസ് എന്നിവർ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ കെ.പി. നടരാജൻ സ്വാഗതവും ജനറൽ കൺവീനർ പി.ഡി. ഗഗാറിൻ നന്ദിയും പറയും.

ആയിരങ്ങളെ ഉൾക്കൊള്ളാനാകുന്ന കൂറ്റൻ പന്തലാണ് ഒരുക്കിയിട്ടുള്ളത്. സംഗമത്തിന് മുന്നോടിയായി പ്രാദേശികതലത്തിൽ കലാസാഹിത്യ - കായിക മത്സരങ്ങൾ, മെഗാതിരുവാതിര, ചരിത്രസെമിനാർ, വിളംബരഘോഷയാത്ര തുടങ്ങിയവ സംഘടിപ്പിച്ചു. കലാ - കായിക മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന ശാഖയ്ക്ക് മുൻ യൂണിയൻ സെക്രട്ടറിമാരായ എൻ.പി. തണ്ടാർ, പി.കെ. സുരേന്ദ്രൻ എന്നിവരുടെ സ്മരണാർത്ഥം അഡ്വ. പി.എസ്. ജ്യോതിസ് ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപ സമ്മാനമായി നൽകും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ മഹാസംഗമം വിജയിപ്പിക്കാൻ പൊലീസുൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VELLAPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA