SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

അടുക്കളയ്ക്ക് വേണ്ടി  വെർട്ടിക്കൽ ഗാർഡൻ

d

തിരുവനന്തപുരം: അത്യാവശ്യം വീട്ടാവശ്യത്തിനുള്ള പച്ചക്കറിയെങ്കിലും നട്ടുണ്ടാക്കുക എന്നത് ഏത് വീട്ടമ്മയുടെയും സ്വപ്നമാണ്. എന്നാൽ വീട്ടുമുറ്റത്ത് മണ്ണില്ലാത്തവർക്ക് അത് സാധിക്കാറില്ല. ഒരു സ്‌ക്വയർ മീറ്റർ സ്ഥലത്ത് ചെയ്യാവുന്ന വെർട്ടിക്കൽ കൃഷിരീതി പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികൾച്ചർ റിസർച്ചാണ് അർക്ക വെർട്ടിക്കൽ ഗാർഡനിംഗ് രീതി രൂപപ്പെടുത്തിയത് .

ഇരുമ്പ് സ്ട്രക്ചറിൽ സ്ഥാപിച്ച 16 ചെടിച്ചട്ടികൾ 75 ശതമാനം സർക്കാർ സബ്സിഡിയോടെയാണ് നൽകുന്നത്. ഈ സ്ട്രക്ചറുകൾക്ക് ഒരു സ്‌ക്വയർ മീറ്റർ സ്ഥലം മാത്രം മതി. സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം. സ്ട്രക്ചറിൽ ചക്രങ്ങൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുമാകും. ഒരു യൂണിറ്റിന്റെ കാലാവധി 15 വർഷം വരെയാണ്.

 ഒരു യൂണിറ്റിന് 24,000 രൂപയാണ് ചെലവ്. ഇതിന്റെ 25 ശതമാനമായ 6,575 രൂപമാത്രം ഗുണഭോക്തൃ വിഹിതമായി നൽകണം.

 നാല് അടുക്കിലുള്ള അർക്ക വെട്ടിക്കൽ ഗാർഡൻ സംവിധാനത്തിനൊപ്പം 16 ചെടിച്ചട്ടികൾ,80 കിലോ പരിപോഷിപ്പിച്ച ചകിരിച്ചോർ ,ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയവയുടെ വിത്ത്,സസ്യപോഷണ സംരക്ഷണ വസ്തുക്കൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടാകും.

 ശേഷിക്കുന്നത് ഏതാനും യൂണിറ്റുകൾ

2022 ൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ നടപ്പാക്കിയ അർക്ക വെർട്ടിക്കൽ ഗാർഡൻ യൂണിറ്റുകൾ ഏറെ പ്രചാരം നേടി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നഗരപരിധിയിലുളള പ്രദേശങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയിൽ ഇക്കൊല്ലം ഇനി ഏതാനും യൂണിറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്.
വിവരങ്ങൾക്ക് ഫോൺ : 0471 2330857, 9188954089.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VERTICAL GARDEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA