SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 PM IST

12 കോടിയുടെ വിഷുബമ്പർ പാലക്കാട് വിറ്റ ടിക്കറ്റിന്

vishu-bumper

തിരുവനന്തപുരം: 12 കോടിരൂപ സമ്മാനത്തുകയുള്ള വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. ഇന്നലെ ഉച്ചയ്ക്ക് നടന്ന നറുക്കെടുപ്പിൽ VD 204266 നമ്പർ ടിക്കറ്റിനാണ് നറുക്ക് വീണത്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം അഞ്ചു ഭാഗ്യവാന്മാർക്കു ലഭിക്കും.

കോഴിക്കോട് കേന്ദ്രീകരിച്ച് ലോട്ടറി മൊത്തവില്പന നടത്തുന്ന ജസ്വന്ത് ഏജൻസി പാലക്കാട് സബ് ട്രഷറിയിൽ നിന്ന് വാങ്ങിയ ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം. പാലക്കാട് കോട്ട റോഡിലെ വർഷ ഏജൻസിയാണ് ഈ ടിക്കറ്റ് വിറ്റത്. ടിക്കറ്റ് ആരാണ് വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. ഇതേ ഏജൻസി പാലക്കാട്ട് വാളയാറിലെ ചിദംബരം ഏജൻസിക്ക് നൽകിയ ടിക്കറ്റിന് രണ്ടാംസമ്മാനമായ ഒരുകോടിയും കിട്ടിയിട്ടുണ്ട്.ആകെ 45 ലക്ഷം ടിക്കറ്റുകൾ വില്പനയ്ക്കെത്തിയതിൽ 42,87,350 ടിക്കറ്റുകളും വിറ്റു പോയിരുന്നു. പാലക്കാട് ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റു പോയതും. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകൾക്കും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISHU BUMPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA