SignIn
Kerala Kaumudi Online
Friday, 23 October 2026 11.39 AM IST

രാഹുൽ ഇറങ്ങിയാൽ ജനം ചൂലെടുക്കും:വി.മുരളീധരൻ

p

തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പദവികളിൽ നിന്ന് നീക്കിയാൽ വിഷയം അവസാനിച്ചുവെന്ന് കോൺഗ്രസ് കരുതേണ്ടെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട്ട് വന്നിറങ്ങിയാൽ ജനം രാഹുലിന് നേരെ ചൂലെടുക്കും. ജനപ്രതിനിധിയായി ഇരിക്കേണ്ട ആൾ പൊതുസമൂഹത്തിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയുടെ ലംഘനമാണ് നടന്നത്.രാഹുലിനെ നീക്കുമ്പോൾ ഹൃദയവേദനയുണ്ടായെന്ന് പറയുന്ന വി.ഡി.സതീശന് രാഹുലിന്റെ ചെയ്തികൾക്ക് ഇരയായവരുടെ ഹൃദയവേദന മനസിലാകുന്നില്ലേ?​ തിരഞ്ഞെടുപ്പിൽ നാലുവോട്ട് കിട്ടാൻ വേണ്ടി, അയ്യപ്പഭക്തിസംഗമം എന്ന പേരിൽ സർക്കാർ നടത്തുന്ന നാടകത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കുടപിടിക്കരുതെന്നും വി.മുരളീധരൻ പറഞ്ഞു.

രാ​ഹു​ലി​നെ​തി​രെ​ ​പ​രാ​തി​:​ ​പൊ​ലീ​സ് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​പീ​ഡ​ന​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​എ.​എ​ച്ച്.​ഹ​ഫീ​സ് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​മ്യൂ​സി​യം​ ​പൊ​ലീ​സ് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി.​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​റോ​ടാ​ണ് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി​യ​ത്.​ ​പ​രാ​തി​ക്കാ​ര​നി​ൽ​ ​നി​ന്ന് ​മൊ​ഴി​യെ​ടു​ത്ത​താ​യും​ ​നി​യ​മോ​പ​ദേ​ശം​ ​ല​ഭി​ക്കു​ന്ന​തി​ന് ​അ​നു​സ​രി​ച്ച് ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​പൊ​ലീ​സ് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA