SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

ഷർട്ട് ധരിച്ച് ക്ഷേത്ര പ്രവേശനം സർക്കാരിന് ഇടപെടാനാകില്ല: മന്ത്രി വാസവൻ

vn-va-savan

കോട്ടയം: ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിൽ ആചാരാനുഷ്ഠാനങ്ങൾ വ്യത്യസ്തമായതിനാൽ ഷർട്ട് ധരിച്ചുള്ള ക്ഷേത്ര പ്രവേശന കാര്യത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. ആചാരങ്ങൾ മാറ്റണമെന്ന ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നിലപാടിനെ മുഖ്യമന്ത്രിയും താനും പിന്തുണച്ചിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് കയറാൻ അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആചാരാനുഷ്ഠാനങ്ങളിലെ മാറ്റം തീരുമാനിക്കേണ്ടത് തന്ത്രിമാരടക്കമുള്ളവരാണ്. സർക്കാരിന് അക്കാര്യത്തിൽ തനിച്ച് തീരുമാനമെടുക്കാനാവില്ലെന്ന് കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു. നിതാന്ത ജാഗ്രത പുലർത്തിയുള്ള ടീം വർക്കാണ് ശബരിമല തീർത്ഥാടനം കുറ്റമറ്റതാക്കാനായത്. അടുത്ത തീർത്ഥാടന കാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. പമ്പ-സന്നിധാനം റോപ് വേ ശിലാസ്ഥാപനം ഉടനുണ്ടാകും. വിഴിഞ്ഞം പോർട്ട് കമ്മിഷൻ ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യമനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ട്രയൽറൺ കാലത്ത് 144 കപ്പലുകളെത്തി. 2.93 ലക്ഷം കണ്ടെയ്നറുകളും ഇതിനകം കൈകാര്യം ചെയ്തു. വിഴിഞ്ഞത്തേക്കുള്ള റെയിൽവേ റോഡ് വികസനം മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VN VASAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA