
പാലക്കാട്: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിൻസി അറിയിച്ചെന്ന് മന്ത്രി എം.ബി.രാജേഷ്. വിൻസിക്ക് പൂർണ പിന്തുണ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിൻസിയുമായി ഇന്നലെ സംസാരിച്ചു. ഉറച്ച നിലപാട് സ്വീകരിച്ചതിൽ അവരെ അഭിനന്ദിച്ചു. ഇത്തരം ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സിനിമ മേഖലയിലുള്ളവർ സംരക്ഷിക്കണമെന്നും അതിന്റെ പേരിൽ അവർ മാറ്റിനിറുത്തപ്പെടാൻ പാടില്ലെന്ന് ഉറപ്പാക്കേണ്ടത് സിനിമ മേഖലയിലുള്ളവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കും. സിനിമ സെറ്റുകളിൽ എക്‌സൈസ് പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് സാഹിത്യകാരൻ മുണ്ടൂർ സേതുമാധവന്റെ കഥയെഴുത്തിന്റെ സപ്തതി ആഘോഷത്തിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |