SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങളേറുന്നു

d

ഡോ.ടി.പി. സേതുമാധവൻ

രാജ്യത്ത് അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾ സംരംഭകരാകുന്ന പ്രവണത വർദ്ധിച്ചു വരുന്നു. നിരവധി സ്റ്റാർട്ടപ്പുകളാണ് ക്യാമ്പസുകളിൽ നിന്ന് രൂപപ്പെട്ടുവരുന്നത്. ദേശീയ, സംസ്ഥാന തലങ്ങളിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികളുണ്ട്. 18 വയസ്സ് പൂർത്തിയായവർക്ക് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിൽ ധനസഹായത്തിന് അപേക്ഷിക്കാം. സ്‌കീമിൽ 10 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും. സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ടിലൂടെ സംരംഭങ്ങൾ വികസിപ്പിക്കാം. ഏയ്ഞ്ചൽ, വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകൾ, ബാങ്ക് വായ്പ എന്നിവ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.

സ്റ്രാർട്ടപ്പുകൾ കൃഷി മേഖലയിൽ

കേന്ദ്ര കാർഷിക മന്ത്രാലയം നടപ്പാക്കുന്ന ഇന്നോവേഷൻ ആൻഡ് അഗ്രി സംരംഭകത്വ പദ്ധതി കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുന്നു. സംരംഭകത്വത്തിനും അഗ്രിബിസിനസിനും ഉതകുന്ന നിരവധി പദ്ധതികൾ ഇതിലുണ്ട്. സ്റ്റാർട്ടപ്പുകൾക്കു സീഡ് ഫണ്ടുകൾ, സംരംഭകത്വ ബോധവത്കരണം, മികച്ച ആശയങ്ങൾക്കുള്ള പ്രോത്സാഹനം, പ്രീ സീഡ് ഫണ്ടുകൾ എന്നിവ ലഭിക്കും. 25 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. കാർഷിക മേഖലയിൽ സംസ്‌കരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ അഗ്രിക്കൾച്ചർ, യന്ത്രവത്കരണം, മാലിന്യ സംസ്‌കരണം, ക്ഷീര-ഫിഷറീസ് മേഖലകൾ എന്നിവയിൽ വലിയ അവസരങ്ങളുണ്ടാകുന്നുണ്ട്.

സ്റ്റാർട്ടപ്പ് സാങ്കേതിക സഹായത്തിനായി റഫ്ത്താർ അഗ്രിബിസിനസ് ഇൻക്യൂബേറ്ററുകളുണ്ട്. സ്റ്റാർട്ടപ്പുകൾക്കു രണ്ടു മാസം വരെയുള്ള പരിശീലനം ലഭിക്കും. അഗ്രിക്കൾച്ചർ ഗ്രാൻഡ് ചാലഞ്ചിലൂടെ മികച്ച ആശയ രൂപീകരണം, ഇൻക്യൂബേഷൻ, ആക്‌സിലറേഷൻ, മറ്റു സേവന സൗകര്യങ്ങൾ എന്നിവ ലഭിക്കും. അഗ്രിക്കൾച്ചർ ആക്‌സിലറേറ്റർ ഫണ്ടിലൂടെ അഞ്ചു മുതൽ 25 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും. ഐഡിയ, പ്രീ സീഡ് ഘട്ടത്തിൽ 5 ലക്ഷം രൂപയും, സീഡ് ഫണ്ടായി 25 ലക്ഷം രൂപയും ലഭിക്കും.

നാബ് കിസാൻ

നബാർഡിന്റെ കീഴിലുള്ള നാബ് കിസാൻ അഗ്രി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു. ഉത്പ്പന്ന വികസനം, വിപണനം, ടെസ്റ്റിംഗ്, ഉപദേശക സംവിധാനം, കൺസൾട്ടൻസി മുതലായ സേവനങ്ങളും നൽകി വരുന്നു. 40-50 ലക്ഷം രൂപ വരെ സ്റ്റാർട്ടപ്പ് വിപുലീകരണ വായ്പ ആക്‌സിലറേറ്റർ ഫണ്ടിലൂടെ ലഭിക്കും. കേരള സ്റ്റാർട്ടപ്പ് മിഷനും നിരവധി സ്റ്രാർട്ടപ്പ് പ്രോത്സാഹന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ട്. വനിതാ സംരംഭകർക്ക് വായ്പ, അന്താരാഷ്ട്ര തലത്തിൽ സ്റ്റാർട്ടപ്പുകൾക്കുള്ള ഇമ്മെർഷൻ പദ്ധതി, അന്താരാഷ്ട്ര സഹകരണം, ഗ്രാമീണ ഇന്നോവേഷൻസിനു പ്രോത്സാഹനം, സ്റ്റാർട്ടപ്പുകൾ എളുപ്പത്തിൽ വിജയിക്കുവാനുള്ള സഹായം, ആക്‌സിലറേറ്റർ ഫണ്ട്, സീഡ് ഫണ്ട്, റിസർച്ച് & ഡെവലപ്‌മെന്റ്, വാടക സബ്‌സിഡി, വിപണന സഹായം, സംരംഭകത്വ വികസനം, പരിശീലനം മുതലായവ ഇവയിൽ ചിലതാണ്. കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി ടെക്‌നോളജി ബിസിനസ് ഇൻക്യൂബേഷൻ കേന്ദ്രങ്ങളുണ്ട്. കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര, തൃശൂർ, മലബാർ ഇന്നോവേഷൻ സോൺ, കല്യാശ്ശേരി, കണ്ണൂർ, എൻ.ഐ.ടി കോഴിക്കോട്, സംസ്ഥാനത്തെ ഐ.ടി പാർക്കുകൾ, കോഴിക്കോട് യു.എൽ സൈബർ പാർക്ക്, സർക്കാർ സൈബർ പാർക്ക്, എം.ജി യൂണിവേഴ്‌സിറ്റി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA