SignIn
Kerala Kaumudi Online
Monday, 07 September 2026 12.39 AM IST

ഗാനഗന്ധർവൻ വീണ്ടും പൊതുവേദിയിൽ

READ ENGLISH VERSION
s

ഡാലസ്: നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ തിരിച്ചെത്തി ഗാനഗന്ധർവൻ ഡോ. കെ.ജെ.യേശുദാസ്. യു.എസിലെ ഡാലസിൽ കേരള അസോസിയേഷൻ ഒഫ് ഡാലസിന്റെ സുവർണ ജൂബിലി- തിരുവോണ ആഘോഷ വേദിയിൽ ഗാനം ആലപിച്ചു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" എന്ന ശ്രീനാരായണ ഗുരുവിന്റെ വരികൾ ആലപിച്ചായിരുന്നു തുടക്കം. തുടർന്ന് ആലപിച്ച 'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം..." എന്ന മാസ്റ്റർപീസ് ഗാനം നിറഞ്ഞ കൈയ്യടിയോടെ സദസ് ഏറ്റെടുത്തു. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതും യേശുദാസാണ്. യു.എസിൽ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YESUDAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA