
കൊച്ചി: യൂട്യൂബ് നോക്കിയുള്ള ശരീരഭാരം കുറയ്‌ക്കൽ ജീവൻവരെ അപകടത്തിലാക്കുമെന്ന് ആരോഗ്യ വിദഗ്‌ദ്ധർ. കണ്ണൂരിൽ കഴിഞ്ഞദിവസം മരിച്ച ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ കൂത്തുപറമ്പ് സ്വദേശി ശ്രീനന്ദയുടെ (18) മരണമാണ് ഇതിൽ ഒടുവിലത്തേത്. ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രമായിരുന്നു ശ്രീനന്ദ കുടുച്ചിരുന്നത്. ഇതുകാരണം അന്നനാളവും ആമാശയവും ചുരുങ്ങി.
പലരും വീഡിയോയിലെ കാഴ്ചക്കാരുടെ എണ്ണവും കമന്റും നോക്കിയാണ് ഡയറ്റ് സ്വയം നിശ്ചയിക്കുന്നത്. അംഗീകൃത ഡയറ്റീഷ്യന്റെയും ന്യൂട്രീഷനിസ്റ്റിന്റെും നിർദ്ദേശ പ്രകാരം പരിശോധന നടത്തി ഭക്ഷണം നിയന്ത്രിക്കണമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഓരോരുത്തർക്കും വ്യത്യസ്‌തം
ഒരാളുടെ ഡയറ്റ് ക്രമീകരണം അയാൾക്ക് മാത്രമുള്ളത്. ഉയരം, തൂക്കം, എത്ര പ്രോട്ടീനും കലോറിയും വേണം തുടങ്ങിയവ നോക്കണം. ഒപ്പം മറ്റ് പരിശോധനകളും. ആരോഗ്യാവസ്ഥയും പരിഗണിക്കപ്പെടും. വിദേശ രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട പൊടികളും മരുന്നുകളും ഡയറ്റിംഗിന്റെ ഭാഗമായി കേരളത്തിൽ വ്യാപകമാണ്. ഇവ വൃക്ക, കരൾ തുടങ്ങിയവയെ ബാധിച്ച് നിരവധിപേർ ചികിത്സ തേടിയിട്ടുമുണ്ട്.
പരസ്യങ്ങളിൽ കുടുങ്ങരുത്
ഡയറ്റ് വേണൊ എന്ന് ആദ്യം നിശ്ചയിക്കണം
പരസ്യങ്ങളിലും വാചകകസർത്തുകളിലും കുടുങ്ങരുത്
കാഴ്ചക്കാരുടെ എണ്ണവും കമന്റും ലൈക്കും ഡയറ്റിന് മാനദണ്ഡമല്ല
നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷം ഡയറ്റ് നിശ്ചയിക്കണം
സ്വന്തം ഡയറ്റ് പ്രചരിപ്പിക്കരുത്
ഡയറ്റിനും ചികിത്സയ്‌ക്കുമൊന്നു യൂട്യൂബ് മാനദണ്ഡമല്ല. വിദഗ്ദ്ധരുടെ പരിശോധന അത്യാവശ്യം.ഡോ. രാജീവ് ജയദേവൻ
റിസർച്ച് സെൽ കൺവീനർ
ഐ.എം.എ, കേരള
യൂട്യൂബ് ഡയറ്റ് നോക്കി ശാരീരിക പ്രശ്‌നമുണ്ടായവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
രഹനാ രാജൻ
സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ
ആസ്റ്റർ മെഡ്‌സിറ്റി
ശരീരത്തിന്റെ ജൈവ-രാസ ഘടന (മെറ്റബോളിസം) അറിഞ്ഞു വേണം ഡയറ്റ് നിശ്ചയിക്കാൻഡോ. സോണി ജോസഫ്
സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ
മെഡിക്കൽ സെന്റർ, എറണാകുളം
ശരീരമറിഞ്ഞാവണം ഡയറ്റ്. പരിശോധന ഉറപ്പാക്കണം.
മഞ്ജു പി. ജോർജ്
ചീഫ് ഡയറ്റീഷ്യൻ
ലേക്‌ഷോർ ആശുപത്രി, കൊച്ചി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |