
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവ വിധി നിർണയത്തിൽ ക്രമക്കേടുകൾ ഒഴിവാക്കാൻ മുൻകരുതൽ ശക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്റലിജൻസിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്നലെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുമായി അദ്ദേഹത്തിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.
കേരള യൂണിവേഴ്സിറ്റി കലോത്സവവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് വിധികർത്താക്കളെ നിരീക്ഷിക്കാൻ വകുപ്പ് തീരുമാനിച്ചത്. എല്ലാ വേദികളിലും ഇന്റലിജൻസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും രഹസ്യ നിരീക്ഷണമുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |