
തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം വൻ വിജയമാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. പൊതുസമൂഹത്തിന്റെ പിന്തുണയാണ് വിദ്യാഭ്യാസ വകുപ്പിന്റെ കരുത്ത്. ഇന്നുമുതൽ എട്ട് വരെയുള്ള ദിനരാത്രങ്ങളിൽ പൊതുജനം കലോത്സവത്തിന്റെ കൂടെയുണ്ടാകണം.
ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തിൽ അരങ്ങേറേണ്ടത്. തെറ്റായ പ്രവണതകൾ പ്രോത്സാഹിപ്പിക്കില്ല. മാന്വൽ അനുസരിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും കലോത്സവത്തിന്റെ അന്തസ് ഉൾക്കൊണ്ട് പെരുമാറണം. മികച്ച സംഘാടനമാണ് കലോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്നത്. സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ലഭിച്ച വരവേല്പ് പൊതുജനം കലോത്സവത്തെ എത്രത്തോളം ഏറ്റെടുക്കുന്നു എന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |