
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് അടിയന്തര വൈദ്യസഹായത്തിനായി പ്രധാന വേദികളിൽ മെഡിക്കൽ സംഘത്തെ സജ്ജമാക്കി. മറ്റ് വേദികളിൽ ഫസ്റ്റ് എയ്ഡ് ടീമും കനിവ് 108 ആംബുലൻസ് സേവനവുമുണ്ടാകും. മെഡിക്കൽ ടീമിൽ ഡോക്ടർ, നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവരും ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ എന്നിവരുമാണുള്ളത്.
ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം
വൈദ്യസഹായം, ആംബുലൻസ്, ജീവനക്കാർ എന്നിവ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം. നമ്പർ: 9072055900.
ജനറൽ ആശുപത്രി, ഫോർട്ട് ആശുപത്രി, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതം. മെഡിക്കൽ കോളേജിലും ആവശ്യമായ ക്രമീകരണങ്ങൾ.
വേദികളിലും കുട്ടികൾ താമസിക്കുന്നയിടങ്ങളിലും പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി കോർപ്പറേഷന്റെ ടീം, ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ഇൻസ്പെക്ടർമാർ.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, മറ്റ് ഭക്ഷ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രത്യേകം ഭക്ഷ്യസുരക്ഷാ പരിശോധന സ്ക്വാഡുകൾ. പരാതികളുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ: 8943346181.
സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |