SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

നിളപോലെ ഒഴുകുന്ന തലസ്ഥാനം

kalothsavam

തിരുവനന്തപുരം: കലോത്സവത്തിനിടെയുള്ള പൊതു അവധിയായിരുന്നു ഇന്നലെ. രാവിലെ മുതൽ വിവിധ വേദികളിൽ കാണികൾ കുടുംബസമേതമെത്തി. വേദികൾക്ക് നൽകിയിട്ടുള്ള നദികളുടെ പേരുലെയാണ് തലസ്ഥാനമിപ്പോൾ. കാണികളും മത്സരാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും സംഘാടകരും മാദ്ധ്യമപ്രവർത്തകരുമെല്ലാം കലയുടെ ഓളത്തിൽ ഒഴുകുകയാണ്.

മത്സരാർത്ഥികളെയടക്കം വേദികളിലെത്തിക്കാൻ കെ.എസ്.ആർ.ടി.സിയുടെ 10 ഇലക്ട്രിക് ബസുകൾ നഗരത്തിൽ തലങ്ങളും വിലങ്ങളും ഓടുകയാണ്. ഓട്ടോറിക്ഷകളെയും സ്വകാര്യവാഹനങ്ങളെയും ആശ്രയിക്കുന്നവരുമുണ്ട്.

എവിടെയായാലും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുത്തരിക്കണ്ടെത്തേക്കും എല്ലാവരും പാഞ്ഞെത്തും. ഇന്നലെ വഴുതയ്ക്കാട് ടാഗോർ തീയേറ്ററിൽ നാടകം കാണാൻ നിറഞ്ഞ സദസായിരുന്നു. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഒപ്പന, മോഹനിയാട്ടം മത്സരങ്ങൾ കാണാനും നിരവധി പേരെത്തി. സംഗീതത്തിൻെറ വിസ്മയം തീർത്ത ലളിതഗാന മത്സരങ്ങളും നിറഞ്ഞ സദസിലാണ് തൈക്കാട് സംഗീതകോളേജിൽ അരങ്ങേറിയത്.

വൈകിട്ട് ഇതേ വേദിയിൽ നടന്ന സംഘഗാനത്തിനും ആസ്വാകരുടെ നിറഞ്ഞ സദസായിരുന്നു. വിമെൺസ് കോളേജിലെ തിരുവാതിരകളിയും നാടോടി നൃത്തവും ആസ്വാദിക്കാരും കാണികളെത്തി. സെന്റ് ജോസഫ്സ് എച്ച്.എസ്.എസിൽ നടന്ന കുച്ചുപ്പുടി ,മാർഗംകളി മത്സരങ്ങൾക്കും അവേശം ഒട്ടും കുറഞ്ഞില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA