SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

അനന്യം ഈ വരവിസ്മയം!

photo

ഉജ്ജ്വലബാല്യം പുരസ്കാര നിറവിൽ അനന്യ.എസ്.സുഭാഷിന് ഹാട്രിക് അതിമധുരം. ചിത്ര രചനയിൽ പെൻസിൽ, ജലച്ചായം, എണ്ണച്ചായം മത്സരങ്ങളിലാണ് എ ഗ്രേഡ് നേടിയത്. സംസ്ഥാന വനിതാ- ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വലബാല്യം പുരസ്കാരത്തിന് അർഹയായത് ഈ പുതുവർഷത്തിലാണ്.

അനന്യ വരച്ച ചിത്രങ്ങളോടുകൂടിയതാണ് ഇത്തവണത്തെ പാഠപുസ്തകങ്ങൾ. അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിലും അനന്യയുടെ ചിത്രങ്ങളുണ്ടാകും. കൊല്ലം വിമലഹൃദയ ഗേൾസ് എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ്. വില്ലേജ് ഓഫീസറായ കൊല്ലം അയത്തിൽ ജി.എൻ.നഗർ സുനിൽ മന്ദിരത്തിൽ എസ്.സുഭാഷിന്റെയും എസ്.ശ്രീജയുടെയും മകളാണ്. അയ്യായിരത്തിലധികം ചിത്രങ്ങൾ വരച്ച അനന്യ ദേശീയ തലത്തിലടക്കം 650 മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കം 67 നേതാക്കളുടെ ചിത്രങ്ങൾ ഒരു മണിക്കൂറിനുള്ളിൽ വരച്ച് ഏഷ്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയിരുന്നു. വരച്ച ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA