SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

പാൽക്കലം തൂവി... ഊട്ടുപുരയിൽ അടുപ്പുണർന്നു

kalosavam

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഊട്ടുപുരയുടെ പാലുകാച്ചൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഇന്നലെ രാവിലെ 10.30ന് നടന്ന ചടങ്ങിൽ കലവറയുടെ അമരക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിയാണ് അടുപ്പിൽ തീ പകർന്നത്. പുത്തരിക്കണ്ടം മൈതാനത്ത് തയ്യാറാക്കിയ നെയ്യാർ പന്തലിൽ ഒരേസമയം 4,000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. 200 പേർക്ക് ഇരിക്കാവുന്ന 20 നിരകളാണ് ക്രമീകരിച്ചിട്ടുള്ളത്. അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൗട്ട് ആൻഡ് ഗൈഡുമുൾപ്പടെ 350 പേരാണ് ഭക്ഷണം വിളമ്പുന്നത്. അദ്ധ്യാപക സംഘടനയായ കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ് ഭക്ഷണക്കമ്മിറ്റിയുടെ ചുമതല.

സംഘാടകസമിതി ചെയർമാൻ മന്ത്രി ജി.ആർ അനിൽ,ഭക്ഷണകമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,കളക്ടർ അനുകുമാരി,മേയർ ആര്യ രാജേന്ദ്രൻ,കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ്,കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ബദറുന്നിസ,ഭക്ഷണകമ്മിറ്റി കൺവീനർ എ.നജീബ്,എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ്,സ്‌കോൾ കേരള വൈസ് ചെയർമാൻ പ്രമോദ് തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.


രജിസ്ട്രേഷൻ

ഉദ്‌ഘാടനം

എസ്.എം.വി സ്‌കൂളിൽ നടന്ന രജിസ്‌ട്രേഷൻ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കലോത്സവമെന്നത് കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ആദ്യ ദിനമായ ഇന്ന് അപ്പീൽ ഒഴികെ 2,​296 പേരാണ് മത്സരിക്കുന്നത്.

ജില്ല- മത്സരാർത്ഥികൾ

തിരുവനന്തപുരം- 159

കൊല്ലം- 172

പത്തനംതിട്ട- 165

ആലപ്പുഴ- 172

കോട്ടയം- 164

ഇടുക്കി- 157

എറണാകുളം- 170

തൃശൂർ- 167

പാലക്കാട്- 163

മലപ്പുറം- 163

കോഴിക്കോട്- 169

വയനാട്- 143

കണ്ണൂർ- 169

കാസർകോട്- 163

ആകെ - 2296

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA