SignIn
Kerala Kaumudi Online
Saturday, 27 June 2026 9.56 AM IST

ആനി രാജയ്ക് എതിരായ അക്രമണത്തെ അപലപിച്ചു

annie-raja

തിരുവനന്തപുരം: സി.ജെ.പി പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജന്തർ മന്ദറിലെത്തിയ സി.പി.ഐ ദേശീയ സെക്രട്ടറി ആനിരാജ,​ ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി നിഷാ സിദ്ദു അടക്കമുള്ള നേതാക്കളെ ആർ.എസ്.എസ് പ്രവർത്തകർ മർദ്ദിച്ചത് നടുക്കമുളവാക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

യുവതലമുറയുടെ പ്രതീക്ഷകളെ തല്ലിത്തകർക്കാൻ ചൂട്ടുപിടിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കുന്നതിന് പകരം ആർ.എസ്.എസ് ഗുണ്ടകളെ അഴിച്ചുവിട്ട് ജനകീയ പ്രക്ഷോഭങ്ങളെ തല്ലി ഒതുക്കാനുള്ള കേന്ദ്രസർക്കാർ നീക്കം രാജ്യം പൊറുക്കില്ല. ആർ.എസ്.എസ് അക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANNIE RAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA