SignIn
Kerala Kaumudi Online
Thursday, 18 June 2026 3.28 AM IST

യു.ഡി.എഫിനും കീറാമുട്ടി പി.എം.ശ്രീ

pm-sree

തിരുവനന്തപുരം: ഇടതുമുന്നണിയിൽ സി.പി.എം-സി.പി.ഐ പോരിനിടയാക്കിയ പി.എം.ശ്രീ പദ്ധതി യു.ഡി.എഫിനും കീറാമുട്ടിയായി. പദ്ധതി തുടരാൻ സർക്കാർ ധാരണയിലെത്തിയെങ്കിലും മുസ്ലിം ലീഗ് ശക്തമായ എതിർപ്പുണ്ട്. പ്രതിപക്ഷമാകട്ടെ, ' യു ടേൺ സർക്കാർ' എന്ന് പരിഹസിക്കുകയാണ്.

പ്രതിപക്ഷത്തായിരുന്നപ്പോൾ പദ്ധതിയെ യു.ഡി.എഫ് ശക്തമായി എതിർത്തിരുന്നു. കാവിവൽക്കരണം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള ശ്രമം എന്നാണ് ലീഗ് ആരോപിച്ചിരുന്നത്. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ ലീഗിന് ഗുണം ചെയ്തു. പദ്ധതി തുടരാനുള്ള നീക്കത്തിൽ ലീഗിന് ശക്തമായ അമർഷമുണ്ട്. പദ്ധതി സ്വന്തം വകുപ്പിലാണ് നടപ്പാക്കേണ്ടി വരുന്നത്. മതന്യൂനപക്ഷങ്ങളോട് വിശദീകരിക്കേണ്ട ബാധ്യതയും ലീഗിനുണ്ട്. സർക്കാരിനെ വിമർശിച്ച് സമസ്ത മുഖപത്രവും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരവും രംഗത്തു വന്നു. ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫും പ്രതിഷേധത്തിലാണ്.

കേന്ദ്രം ഫണ്ട് തടഞ്ഞുവയ്ക്കുന്നതുകാരണമുള്ള പ്രതിസന്ധി ചൂണ്ടിക്കാട്ടി പദ്ധതി തുടരാനാണ് കോൺഗ്രസിനു താൽപര്യം. ഘടകകക്ഷികളും ഇതിനോട് യോജിക്കുന്നു. ലീഗ് ഇടഞ്ഞുനിന്നാൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നു മാത്രമല്ല, മുന്നണിയിലും പ്രതിസന്ധിയുണ്ടാകും. അത് മുതലെടുക്കാൻ പ്രതിപക്ഷം ശ്രമിക്കും.

 അന്ന് തടഞ്ഞത് സി.പി.ഐ

2025 ഒക്ടോബർ 23ന് പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടത് ഇടതു മുന്നണിയിലും സർക്കാരിലും വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.

മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ നടപ്പാക്കിയ തീരുമാനം സി.പി.ഐയെ പ്രകോപിപ്പിച്ചിരുന്നു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ മന്ത്രിസഭായോഗത്തിൽ നിന്നു വിട്ടുനിൽക്കുമെന്ന ഭീഷണിക്ക് സി.പി.എം വഴങ്ങി. പദ്ധതിയെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. റിപ്പോർട്ട് വരുന്നതുവരെ പദ്ധതി നിർത്തിവെച്ചു. ഉപസമിതി ഒരിക്കൽ പോലും യോഗം ചേരാതെ വന്നതോടെ, പദ്ധതി ഉപേക്ഷിച്ച സ്ഥതിയായി. സി.പി.ഐയുടെ പരസ്യനിലപാട് തിരഞ്ഞെടുപ്പ് തോൽവിക്ക് വരെ ഇടയാക്കിയെന്ന് തിരഞ്ഞെടുപ്പ് അവലോന റിപ്പോർട്ടിൽ സി.പി.എം രേഖപ്പെടുത്തിയിട്ടുണ്ട്.

 എ​ല്ലാ​ ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കും​:​ ​മ​ന്ത്രി

​പി.​എം.​ശ്രീ​ ​പ​ദ്ധ​തി​യു​ടെ​ ​എ​ല്ലാ​ ​വ​ശ​ങ്ങ​ളും​ ​മ​ന്ത്രി​സ​ഭാ​ ​ഉ​പ​സ​മി​തി​ ​പ​രി​ശോ​ധി​ക്കു​മെ​ന്ന് ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​എ​ൻ.​ഷം​സു​ദ്ദീ​ൻ.​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ്ധ​തി​യി​ലു​ള്ള​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​യി​ൽ​ ​ഒ​പ്പി​ട്ട​ ​ശേ​ഷം​ ​വി​വാ​ദ​മാ​യ​പ്പോ​ഴാ​ണ് ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​മ​ന്ത്രി​സ​ഭാ​ ​ഉ​പ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ച​ത്.​ ​അ​തി​ന്റെ​ ​തീ​രു​മാ​നം​ ​വ​രു​ന്ന​തു​ ​വ​രെ​ ​പ​ദ്ധ​തി​ ​നി​റു​ത്തി​ ​വ​യ്ക്കു​ക​യാ​ണെ​ന്ന് ​കേ​ന്ദ്ര​ത്തെ​ ​അ​റി​യി​ച്ചു.​ ​അ​തി​നു​ ​ശേ​ഷം​ ​പ​ദ്ധ​തി​ ​തു​ട​രു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​ര​വ​ധി​ ​ക​ത്തു​ക​ളാ​ണ് ​കേ​ന്ദ്രം​ ​അ​യ​ച്ച​ത്.​ ​നി​ല​പാ​ട് ​അ​റി​യി​ക്കാ​നാ​ണ് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​പ​ദ്ധ​തി​യി​ൽ​ ​ഒ​പ്പി​ട്ട് ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത് ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രാ​ണ്.​ ​മേ​യ് ​മാ​സ​വും​ ​കേ​ന്ദ്രം​ ​ക​ത്ത​യ​ച്ചു.​ ​ഒ​പ്പി​ട്ടു​ ​ക​ഴി​ഞ്ഞാ​ൽ​ ​തു​ട​ർ​ ​ന​ട​പ​ടി​ ​അ​ന്വേ​ഷി​ക്കു​ക​ ​സ്വാ​ഭാ​വി​ക​മാ​ണ്.​ ​പി.​എം​ശ്രീ​യെ​ന്നു​ ​പ​റ​ഞ്ഞ​ല്ല​ ​കേ​ന്ദ്രം​ ​ഫ​ണ്ട് ​ന​ൽ​കു​ന്ന​ത്.​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ​ ​എ​സ്.​എ​സ്.​കെ​യു​ടെ​ ​ഫ​ണ്ട് ​കേ​ന്ദ്രം​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ഒ​പ്പി​ട്ട​ ​ശേ​ഷം​ ​ത​ട​ഞ്ഞു​ ​വ​ച്ചി​രു​ന്ന​ ​ചി​ല​ ​ഫ​ണ്ടു​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

 ഒ​രു​ ​രൂ​പ​പോ​ലും വാ​ങ്ങി​യി​ട്ടി​ല്ല​:​ ​വി.​ശി​വ​ൻ​കു​ട്ടി

​പി​.എം​ ​ശ്രീ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​പൈ​സ​ ​പോ​ലും​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ​മു​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി​ ​ശി​വ​ൻ​കു​ട്ടി.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഒ​രു​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ല.എ​സ്.​എ​സ്.​കെ​യ്ക്ക് ​ല​ഭി​ച്ച​ ​ഫ​ണ്ടി​ന് ​പി.​എം​ ​ശ്രീ​യു​മാ​യി​ ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ലെ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​പി.​എം​ ​ശ്രീ​ ​ന​ട​പ്പാ​ക്കാ​ൻ​ ​സ്‌​കൂ​ളു​ക​ളു​ടെ​ ​പ​ട്ടി​ക​ ​പോ​ലും​ ​കൊ​ടു​ത്തി​ട്ടി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​കാ​ര്യം​ ​മ​ന​സ്സി​ലാ​ക്കാ​തെ​ ​സം​സാ​രി​ക്കു​ക​യാ​ണ്.
മ​ന്ത്രി​സ​ഭ​ ​ഉ​പ​സ​മി​തി​ ​വ​രു​ന്ന​തി​ൽ​ ​തെ​റ്റി​ല്ല.​ ​പി​ ​എം​ ​ശ്രീ​യു​ടെ​ ​ഭാ​ഗ​മാ​കി​ല്ലെ​ന്ന് ​കാ​ട്ടി​ ​ആ​ദ്യം​ ​കേ​ന്ദ്ര​ത്തി​ന് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.​ ​ഒ​പ്പി​ട്ട​ശേ​ഷം,​മ​ന്ത്രി​സ​ഭ​ ​ചേ​ർ​ന്ന് ​ന​ട​പ​ടി​ക​ൾ​ ​മ​ര​വി​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​പ്പോ​ഴും​ ​ക​ത്ത് ​ന​ൽ​കി.​ ​ഇ​ത് ​സ​ർ​ക്കാ​ർ​ ​രേ​ഖ​യാ​യി​ ​നി​ല​വി​ലു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ദ​ങ്ങ​ൾ​ ​വാ​സ്ത​വ​വി​രു​ദ്ധ​മാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി​ ​സ​തീ​ശ​നെ​ ​വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.​ ​മു​ൻ​ ​സ​ർ​ക്കാ​ർ​ ​നി​ർ​ത്തി​വെ​ച്ച​ ​പ​ദ്ധ​തി​ ​തു​ട​ര​ണോ​ ​വേ​ണ്ട​യോ​ ​എ​ന്ന​ത് ​യു​ ​ഡി​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​ന​മാ​ണ്.​ ​മു​ൻ​ ​സ​ർ​ക്കാ​രി​ന് ​പി.​എം​ ​ശ്രീ​ ​സ്‌​കൂ​ൾ​ ​പ​ദ്ധ​തി​ ​ഫ​ണ്ട് ​ല​ഭി​ച്ച​തു​കൊ​ണ്ട് ​ഈ​ ​സ​ർ​ക്കാ​രും​ ​അ​ത് ​തു​ട​ര​ണം​ ​എ​ന്ന​ ​വാ​ദം​ ​ക​ള്ള​മാ​ണ്.
2025​ ​ഒ​ക്ടോ​ബ​ർ​ 23​ ​ന് ​പി​ ​എം​ ​ശ്രീ​ ​സ്‌​കൂ​ൾ​ ​പ​ദ്ധ​തി​യു​ടെ​ ​ധാ​ര​ണാ​പ​ത്ര​ത്തി​ൽ​ ​കേ​ര​ളം​ ​ഒ​പ്പി​ട്ടു.​ ​പ്രാ​രം​ഭ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​ൻ​ ​കേ​ന്ദ്രം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഉ​ട​നെ​ ​അ​ത് ​ക​ഴി​യി​ല്ല​ ​എ​ന്ന് ​സം​സ്ഥാ​നം​ ​മ​റു​പ​ടി​ ​കൊ​ടു​ത്തു.​ ​ഇ​തു​ ​വ​രെ​യും​ ​പി​ ​എം​ ​ശ്രീ​ ​സ്‌​കൂ​ളു​ക​ൾ​ ​തു​ട​ങ്ങു​വാ​നു​ള്ള​ ​യാ​തൊ​രു​ ​ന​ട​പ​ടി​യും​ ​സ്വീ​ക​രി​ച്ചി​ട്ടി​ല്ല.​ ​ഇ​ത് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ൽ​ ​മ​ന​സ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ​ ​എ​ന്നും​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA