SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.53 PM IST

'കെഎസ്ആ‍ർടിസിക്ക് ഇത് നല്ലകാലം,​ മൂന്നാമത്തെ ബസ് വാങ്ങാൻ 40 ലക്ഷം'

ksrtc-
മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ കെഎസ്.ആർ.ടി.സിക്ക് ബസ് വാങ്ങാനുള്ള 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് മന്ത്രി സി.പി.ജോണിന്റെ സാന്നിദ്ധ്യത്തിൽ കൈമാറുന്നു. Image Credit : Facebook

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാൻ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ 40 രൂപ നൽകിയതായി ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ അറിയിച്ചു. സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് മുഖ്യമന്ത്രിക്ക് തുക കൈമാറി. തൃശൂർ ഡിപ്പോയ്ക്ക് പുതിയ ബസ് അനുവദിക്കണമെന്ന സൊസൈറ്റിയുടെ ആവശ്യം അനുഭാവ പൂർവം പരിഗണിക്കുമെന്ന് ഉറപ്പുനൽകിയതായും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു പിന്തുണയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്‌ത മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അവരുടെ സി.എസ്.ആർ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്നും സി.പി.ജോൺ കൂട്ടിച്ചേർത്തു.

മന്ത്രി സ‌ി.പി. ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയമുള്ളവരെ,

കഴിഞ്ഞ മന്ത്രിസഭാ യോഗദിവസം കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങാനായി അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് 40 ലക്ഷം രൂപ കൈമാറുമ്പോൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി ഫലിച്ചിരിക്കുകയാണ്. 'ജോസേട്ടന്റേത് നല്ല കൈനീട്ടമാകട്ടെ' എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ഇന്ന് അടുത്ത മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി ഓഫീസിലെത്തുമ്പോൾ മറ്റൊരു വലിയ സന്തോഷമാണ് ഞങ്ങളെ കാത്തിരുന്നത്. കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങി നൽകാനുള്ള 40 ലക്ഷം രൂപയുടെ ചെക്കുമായി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ അവിടെ എത്തിയിരുന്നു.

എന്റെ സാന്നിധ്യത്തിൽ സൊസൈറ്റി ചെയർമാൻ പോൾസൺ ചിറയത്ത് തുക മുഖ്യമന്ത്രിക്ക് സന്തോഷപൂർവം കൈമാറി. തൃശൂർ ഡിപ്പോയിലേക്ക് പുതിയ ബസ് അനുവദിക്കണമെന്ന സൊസൈറ്റിയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഞാൻ അവർക്ക് ഉറപ്പുനൽകി.

പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു പിന്തുണയാണിത്. കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്ത ഈ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഈ മാതൃകാപരമായ ഇടപെടലിന് സൊസൈറ്റി ഭാരവാഹികൾക്ക് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.

നേരത്തെ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും അവരുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് കെഎസ്ആർടിസിക്ക് ഒരു പുതിയ ബസ് വാങ്ങി നൽകിയിരുന്നു. കെഎസ്ആർടിസിയെ സ്നേഹിക്കുന്ന, പൊതുഗതാഗതം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഇത്തരം സുമനസ്സുകളാണ് ഞങ്ങൾക്ക് കരുത്തേകുന്നത്. ചടങ്ങിൽ പങ്കെടുത്ത മന്ത്രി ഒ.ജെ ജനീഷ്, തൃശ്ശൂർ എംഎൽഎ രാജൻ ജെ. പല്ലൻ, സൊസൈറ്റി എംഡി കെ. മനോജ്, ഡയറക്ടർമാരായ ഗ്രിഗറിൻ വടക്കൻ, പി. മനോജ് തോമസ്, സെയിൽസ് ഹെഡ് ഷൈജു ജോൺ എന്നിവരെ ഒരിക്കൽക്കൂടി സ്നേഹം അറിയിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CP JOHN, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA