SignIn
Kerala Kaumudi Online
Saturday, 06 June 2026 6.50 PM IST

കൊച്ചിക്കാര് പൊളിയല്ലേ.. റോഡിലെ കാഴ്‌ചകണ്ട് അമ്പരന്ന് ബൈക്കർ

biker

കൊച്ചിക്കാരുടെ ട്രാഫിക് അവബോധത്തെ പ്രശംസിച്ച് ഉത്തരാഖണ്ഡ് സ്വദേശിയായ ബൈക്ക് യാത്രികൻ. ഇൻസ്റ്റഗ്രാം വ്ളോഗറായ രോഹൻ കുമാ‌‌‌ർ മണ്ഡലാണ് പ്രശംസയുമായി രംഗത്തെത്തിയത്. തിരക്കേറിയ റോ‌ഡിലും കൊച്ചിക്കാർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്നാണ് യുവാവിന്റെ അഭിപ്രായം. യാത്രക്കാരെല്ലാം ഹെൽമെറ്റ് ധരിച്ച് മാത്രമേ യാത്ര ചെയ്യാറുള്ളെന്നും ഹെൽമെറ്റിനോട് കൊച്ചിക്കാർക്ക് ഒരു പ്രത്യേക ഭ്രമം ഉണ്ടെന്നും യുവാവ് അഭിപ്രായപ്പെട്ടു. കൊച്ചി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ചിത്രീകരിച്ച വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു യുവാവിന്റെ പ്രശംസ.

താൻ കണ്ട ബൈക്ക് യാത്രികരിൽ അധികവും പ്രീമിയം ഹെൽമെറ്റുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമങ്ങളെ പ്രശംസിക്കുന്നതിന് പുറമെ കേരളത്തിലെ കാലാവസ്ഥയെയും ചുറ്റുപാടുകളെയും കുറിച്ച് പ്രശംസിക്കാനും യുവാവ് മറന്നില്ല. അന്തരീക്ഷത്തിൽ കാർമേഘങ്ങൾ ഇരുണ്ട് കൂടിയിരിക്കുകയാണെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. താനീ യാത്ര ആസ്വദിക്കുകയാണെന്നാണ് യുവാവ് പറയുന്നത്.

തന്റെ യാത്രാ പദ്ധതികളെക്കുറിച്ച് മണ്ഡല്‍ കൂടുതല്‍ വിശദീകരിച്ചു, കൊച്ചിയിലൂടെ വേഗത്തിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിരവധി തോടുകളും നദികളും കാണുന്നതായും റോഡുകളിൽ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും എണ്ണം കണ്ട് താൻ അത്ഭുതപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ കേരളത്തിന്റെ ട്രാഫിക് സുരക്ഷയെ പ്രകീർത്തിച്ച് നിരവധിപേർ രംഗത്തെത്തി. എ ഐ ക്യാമറകളാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.

A post shared by Rohan Kumar Mandal (@_rrr_056)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRAFFIC, AWARENESS, RIDER, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA