ആലപ്പുഴ: ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തിയ സമരവിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് കെസി വേണുഗോപാൽ. ജന്തർ മന്തർ സമരത്തിൽ ആദ്യംഘട്ടംമുതൽ പരസ്യമായി രംഗത്തുവന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാനായി കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചരിപ്പിക്കുമായിരുന്നെന്നും സമരവിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്ക് നിയമസഹായം ഉൾപ്പെടെ എല്ലാവിധ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പിന്തുണയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിയാമെന്നും സിജെപി മുന്നേറ്റത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെതിരായ എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ഉന്നയിക്കുന്ന വിഷയങ്ങളിൽ ആത്മാർത്ഥതയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനുള്ള പിന്തുണയുമായി ബന്ധപ്പെട്ട് തിങ്കളാഴ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും കണ്ണിൽ പൊടിയിടൽ അനുവദിക്കില്ലെന്നും കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.
K.C. Venugopal said the full credit for the success of the students’ protest in Delhi belongs to the students. Congress provided all support, including legal assistance, but deliberately avoided direct involvement. He said Congress welcomes all opposition movements against the government and that the opposition’s stand on the bill will be decided at Monday’s meeting.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |