SignIn
Kerala Kaumudi Online
Sunday, 13 September 2026 1.43 AM IST

വൈറൽ ഡാൻസ് വീഡിയോ കണ്ടത് ഒന്നരക്കോടിയിലേറെ പേർ,​ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

vd-satheshan-

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് നിരവധി മീമുകളും ട്രോൾ വീഡിയോകളും പുറത്തിറങ്ങിയിരുന്നു. ഇതിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡാൻസ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മുഖ്യമന്ത്രിയും കെ.എസ്.ഇ.ബി ജീവനക്കാരും ഒന്നിച്ച് ഡാൻസ് ചെയ്യുന്ന എ.ഐ വീഡിയോ ആയിരുന്നു ഇത്. രജനികാന്ത് ചിത്രമായ ജയിലർ 2വിലെ അല ബോലെ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡാൻസ് വീഡിയോ തയ്യാറാക്കിയത്. ഇതിനകം ഒന്നരക്കോടിയിലേറെ പേരാണ് വീഡിയോ കണ്ടത്.

ഇപ്പോഴിതാ വീഡിയോയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. സംഗീതം,​ നൃത്തം തുടങ്ങി എല്ലാം സൃഷ്ടിക്കാൻ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയും. പുതിയ സാങ്കേതിക വിദ്യയുടെ സൃഷ്ടികളെ നമുക്ക് എങ്ങനെ നിയമത്തിൽ വ്യാഖ്യാനിക്കാൻ കഴിയും. പുതിയ സാങ്കേതിക വിദ്യയുടെ സൃഷ്ടികളെ നമുക്ക് എങ്ങനെ നിയമത്തിൽ വ്യാഖ്യാനിക്കാൻ കഴിയും. ഇന്ന് ഞാൻ രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ കണ്ടു. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു. ഞാൻ അദ്ഭുതപ്പെട്ടുപോയി. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനെക്കാളും തമിഴ്നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായി വിജയ്‌യെക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി. ആ തരത്തിലാണ് ആളുകൾ എ.ഐ ഉപയോഗിച്ച് പലതും സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രി പറ‌ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAL DANCE, VIRAL DANCE VIDEO, VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA