SignIn
Kerala Kaumudi Online
Monday, 28 September 2026 7.40 PM IST

'കല്യാണം കഴിഞ്ഞു, ഹണിമൂണും പോയി; ഇനി കുഞ്ഞിന്റെ നൂലുകെട്ടും എന്റെ ചെലവിലായിരിക്കും'

diya-krishna-
ദിയ കൃഷ്ണ

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനമായ ഒ ബൈ ഓസിയിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയവരുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സ്ഥാപനത്തിന്റെ ഉടമ ദിയ തന്നെയാണ് ഇവരെക്കുറിച്ച് പരാമർശിക്കുന്നത്. അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പമുള്ള വ്ളോഗിലാണ് താരം കേസിലെ പ്രതികളുടെ നിലവിലെ ജീവിത രീതിയെക്കുറിച്ച് സംസാരിക്കുന്നത്.

കേസിലെ പ്രതികൾ ഇപ്പോൾ തന്റെ കാശിന് സുഖമായി ജീവിക്കുകയാണെന്നാണ് ദിയ ഒരു വ്ളോഗിൽ പറയുന്നത്. മൂന്നുപേരിൽ ഒരാളുടെ വിവാഹം കഴിഞ്ഞെന്നും തായ്ലാൻഡിൽ ഹണിമൂൺ ആഘോഷിക്കുകയാണെന്നുമാണ് ദിയ പറഞ്ഞത്. മുൻ ജീവനക്കാരിലൊരാളായ ദിവ്യ തായ്ലാൻഡിൽ പോയത് എങ്ങനെയെന്ന് അതിശയം തോന്നുന്നുവെന്നും ഇത്രയും വലിയൊരു സാമ്പത്തിക കുറ്റകൃത്യത്തിൽപ്പെട്ടവരുടെ പാസ്‌പോർട്ട് പൊലീസ് കണ്ടുകെട്ടില്ലെ എന്നും ദിയ വ്ളോഗിൽ അമ്മയോട് ചോദിക്കുന്നുണ്ട്.

തന്റെ കയ്യിൽ നിന്നും ഇത്രയും വലിയ തുക തട്ടിയെടുത്തിട്ടും യാതൊരു ഭയവുമില്ലാതെ വിദേശത്ത് കറങ്ങി നടക്കുന്നത് നിരാശയുണ്ടാക്കുന്നുവെന്നും ദിയ പറഞ്ഞു.നിന്റെ കാശിന് ഒരാളുടെ കല്യാണം നടന്നല്ലോ എന്നോർത്ത് സന്തോഷിക്കാലോയെന്ന് സിന്ധു കൃഷ്ണ മറുപടി പറയുന്നുണ്ട്. കല്യാണം മാത്രമല്ല ഹണിമൂണും നടന്നു. ഇനി കുഞ്ഞുണ്ടായാൽ അതിന്റെ ഇരുപത്തിയെട്ടും എന്റെ വക തന്നെയാണെന്നാണ് ദിയ പരിഹാസരൂപേണ വീഡിയോയിൽ പറയുന്നുണ്ട്.

പ്രതികളെക്കുറിച്ച് പരാമർശിക്കുന്ന വീഡിയോ പെട്ടെന്നുതന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയ പണമായതിനാൽ കേസ് ഒരിക്കലും ഉപേക്ഷിക്കരുതെന്നാണ് ഒരു വിഭാഗം ആൾക്കാർ കമന്റായി കുറിച്ചിരിക്കുന്നത്. ഗർഭകാലത്ത് വലിയ മാനസിക സമ്മർദ്ദവും പീഡനവും നൽകിയവർ യാതൊരു പ്രശ്നവുമില്ലാതെ സ്വതന്ത്രമായി ജീവിക്കുന്നത് ശരിയല്ലെന്നും ചെയ്ത തെറ്റിന് അവർ ശിക്ഷിക്കപ്പെടണമെന്നും ആരാധകർ ദിയയെ ഓർമ്മിപ്പിക്കുന്നുണ്ട്.

ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന വിനീത, ദിവ്യ, രാധാകുമാരി എന്നിവർ ചേർന്ന് ക്യുആർ കോഡ് മാറ്റി സ്വന്തം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ക്യുആർ കോഡ് സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഉപഭോക്താക്കളിൽ നിന്നുള്ള പണം അവരുടെ അക്കൗണ്ടിലേക്ക് മാറ്റിയതയാണ് ആരോപണം.

English Summary

A viral video by Diya Krishna, owner of 'O by Osi', details financial fraud by former employees. Vineetha, Divya, and Radhakumari are accused of diverting customer payments using manipulated QR codes to their personal accounts. Diya expressed frustration that an accused perpetrator is allegedly living lavishly and honeymooning abroad with the embezzled funds, questioning the lack of legal repercussions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIYA KRISHNA, O BY OZY, FINANCIAL FRAUD CASE, DIVYA VINITHA, VIRAL VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA