സ്വർണവില ഉയർന്ന നിലയിൽ തുടരുന്നതിനിടെ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ് ആഭരണപ്രേമികളും നിക്ഷേപകരും. ഈ സമയം വിപണിവിദഗ്‌ദ്ധരുടെ പ്രവചനങ്ങൾക്കൊപ്പം ചർച്ചയാവുകയാണ് ബാബാ വാംഗയുടേതെന്ന് അവകാശപ്പെടുന്ന പ്രവചനങ്ങൾ. 2027ൽ സ്വർണവില കുതിച്ചുയരുമെന്നാണ് ബാബാ വാംഗയുടെ പ്രവചനം.
ആഗോള സാമ്പത്തിക പ്രതിസന്ധിയോ കടുത്ത പണക്ഷാമമോ ഉണ്ടാകുന്നതിനിടെ പരമ്പരാഗത ബാങ്കിംഗ് സംവിധാനങ്ങളിലുള്ള വിശ്വാസം കുറയുകയും നിക്ഷേപകർ സ്വർണത്തിലേക്ക് മാറുകയും ചെയ്യുമെന്നാണ് പ്രചരിക്കുന്ന അവകാശവാദം. ഇതിന്റെ ഭാഗമായി സ്വർണവില 25 ശതമാനം മുതൽ 40 ശതമാനംവരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2027ൽ ഇന്ത്യയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 2.62 മുതൽ 2.82 ലക്ഷം രൂപവരെ എത്തിയേക്കുമെന്നാണ് ബാബ വാംഗയുടേതെന്നപേരിൽ പ്രചരിക്കുന്ന ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. മറ്റൊരു പ്രവചനത്തിൽ 10 ഗ്രാം സ്വർണത്തിന് ഏകദേശം 2.1 ലക്ഷം രൂപവരെ ഉയരുമെന്നും പറയുന്നു.
എന്നാൽ, ബാബ വാംഗ ഇത്തരമൊരു പ്രവചനം നടത്തിയതായി സ്ഥിരീകരിക്കുന്ന ആധികാരിക രേഖകളൊന്നും ലഭ്യമല്ല. ബാബ വാംഗ തന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രേഖകൾ അവശേഷിപ്പിച്ചിട്ടില്ലെന്നാണ് ഇത്തരം അവകാശവാദങ്ങൾ പരിശോധിച്ച വിവിധ സ്രോതസുകൾ ചൂണ്ടിക്കാട്ടുന്നത്. അവരുടെ പേരിൽ പ്രചരിക്കുന്ന പല പ്രവചനങ്ങളും മറ്റാരുടെയൊക്കെയോ ഇടപെടലിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. അതിനാൽ ബാംബ വാംഗയുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രവചനങ്ങളെ സ്വർണവിപണി സംബന്ധിച്ച ഔദ്യോഗിക വിശകലനങ്ങളായി കണക്കാക്കാനാകില്ല.
Claims that Baba Vanga predicted major global financial turmoil in 2027 have resurfaced online, but there is no authenticated record of the alleged prediction.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |