ഉയർന്ന വിപണിമൂല്യമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് വാനില. ക്ലൈംബിഗ് ഓർക്കിഡ് ഇനത്തിൽപ്പെട്ട വള്ളിച്ചെടിയായ ഇത് പച്ചപ്പൊന്നെന്നും അറിയപ്പെടുന്നു. ഐസ്ക്രീം, ചോക്ലേറ്റ്, കേക്ക് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിലും പെർഫ്യൂമുകൾ, സോപ്പുകൾ, ബോഡി ലോഷനുകൾ, ക്രീമുകൾ എന്നിവയുടെ നിർമാണത്തിനും ഇത് ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെയാണ് വാനില കൃഷി ലാഭകരമാകുന്നത്.
ചൂടും ഈർപ്പവുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. അൽപ്പം സ്ഥലവും സമയവും കൃത്യമായ പരിചരണവും ഉണ്ടെങ്കിൽ വാനില കൃഷിയിലൂടെ മികച്ച വരുമാനം നേടാനാകും. കിലോയ്ക്ക് 5000 രൂപ മുതലാണ് ഇതിന്റെ വിപണിവില. ഏങ്ങനെയാണ് വാനില കൃഷി ചെയ്യേണ്ടതെന്ന് നോക്കാം.
ഇളകിയ മേൽമണ്ണിലാണ് വാനില കൃഷി ചെയ്യേണ്ടത്. വാനിലയുടെ തണ്ട് മുറിച്ചും ചെറിയ തൈകൾ നട്ടും കൃഷി ചെയ്യാം. അഞ്ചുമുതൽ 20 വരെയുള്ള ഇടമുട്ടുകളുള്ള തണ്ട് നട്ടാൽ പെട്ടെന്ന് പൂവിടും. വിപണിയിൽ നിന്നും ഇത് വാങ്ങാവുന്നതാണ്. ഇനി നടാനുപയോഗിക്കുന്ന തണ്ടിൽ നിന്നും ഇലകൾ വേർപ്പെടുത്തി ചുവട് ഭാഗം താങ്ങായി ഉപയോഗിക്കുന്ന ശീമക്കൊന്ന പോലുള്ള മരത്തിന്റെ ചുവട്ടിലെ മണ്ണിളക്കി നടണം.
നട്ടതിന് ശേഷം മൂന്ന് സെന്റീമീറ്റർ കനത്തിൽ ഇതിന്റെ മുകളിൽ നനഞ്ഞ മണ്ണ് വിതറികൊടുക്കാം. വള്ളി വളരുമ്പോൾ തണ്ടിന്റെ മുകൾഭാഗം താങ്ങുകാലിനോട് ചേർത്ത് കെട്ടണം. കരിയിലയും വൈക്കോലും ഉപയോഗിച്ച് പുതയിടണം. ശേഷം ചെറുതായി ഇത് നനയ്ക്കുകയും വേണം. വാനിലയുടെ തണ്ടുകൾ വേരുപിടിക്കാൻ രണ്ടുമാസം ആവശ്യമാണ്. മണ്ണിര കമ്പോസ്റ്റ്, കോഴിവളം, എണ്ണപ്പിണ്ണാക്ക് പോലുള്ള ജൈവവളങ്ങളാണ് വാനിലയുടെ വളച്ചയ്ക്ക് ഏറ്റവും അനുയോജ്യം.
വേനൽക്കാലത്ത് നന്നായി നനച്ചുകൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാനിലയിൽ സ്വപരാഗണം കുറവായതിനാൽ കൃത്രിമ പരാഗണം നിർബന്ധമാണ്. അതിനാൽ പൂവിരിഞ്ഞതിന് ശേഷം കൈകൾ ഉപയോഗിച്ച് കൃത്രിമ പരാഗണം നടത്തേണ്ടതുണ്ട്. പരാഗണം നടന്നാൽ കായ്കൾ ഉണ്ടാകും. ഏകദേശം പതിനൊന്ന് മാസമായാൽ വിളവെടുപ്പ് നടത്താം. വിളവെടുത്ത പച്ച കായ്കൾ ഉണക്കിയെടുത്താണ് ഉപയോഗിക്കുന്നത്. ഇടവിളയായി കൃഷി ചെയ്യാവുന്ന വാനിലയിൽ നിന്ന് മികച്ച വരുമാനം നേടാവുന്നതാണ്.
Vanilla, a high-value spice dubbed "green gold," offers profitable cultivation due to its market price of ₹5000/kg. It thrives in hot, humid climates with loose soil. Cultivation involves planting stem cuttings, providing support, mulching, watering, and crucial artificial pollination after three years. Harvest occurs after approximately eleven months, yielding dried pods for various food and cosmetic applications.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |