SignIn
Kerala Kaumudi Online
Wednesday, 12 August 2026 5.20 PM IST

നട്ട് 45-ാം ദിവസം വിളവെടുക്കാം; കൈനിറയെ വരുമാനം നേടാൻ ഈ കൃഷി പരീക്ഷിക്കാം

cucumber-farming
പ്രതീകാത്മകചിത്രം

ദീർഘകാലം കാത്തിരിക്കാതെ വേഗം വിളവെടുത്ത് കൈനിറയെ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. അവർക്ക് ഏറ്റവും അനുയോജ്യമായ കൃഷിയാണ് വെള്ളരി. കേരളത്തിലെ കാലാവസ്ഥയ്ക്ക് വളരെ നല്ലതാണ് ഇത്. ജനുവരി - മാർച്ച്, സെപ്തംബർ - ഡിസംബർ കാലയളവുകളിലാണ് വെള്ളരി കൃഷി ചെയ്യാൻ നല്ലത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ളതുമായ മണ്ണാണ് ഇതിന് ആവശ്യം.

കൃഷി രീതി

ഏകദേശം 60 സെ.മീ വ്യാസവും 30 -40 സെ.മീ ആഴമുള്ള കുഴികൾ തയ്യാറാക്കാം. ഓരോ കുഴിയിലും ചാണക വളമോ കമ്പോസ്റ്റോ മേൽ മണ്ണുമായി കലർത്തി നിറയ്ക്കാം. വരികൾ തമ്മിൽ രണ്ട് മീറ്ററും കുഴികൾ തമ്മിൽ ഒന്നര മീറ്ററും അകലം നൽകുക. മണ്ണിലെ അമ്ലത മാറ്റാന കുമ്മായം ചേർത്ത് ഇളക്കണം. വേനൽക്കാലത്ത് ചെറിയ തടങ്ങളും മഴക്കാലത്ത് കൂനകളും എടുത്ത് വിത്ത് വിതയ്ക്കാം. ഒരു കുഴിയിൽ നാലോ അഞ്ചോ വിത്തുകൾ വീതം വിതയ്ക്കാം. തൈകൾ വളർന്നതിന് ശേഷം ഏകദേശം രണ്ടാഴ്ച കഴിഞ്ഞ് ആരോഗ്യമില്ലാത്തവ നീക്കം ചെയ്ത് രണ്ടോ മൂന്നോ ചെടികൾ നിർത്താം.

വേരുകളിൽ വെള്ളം കെട്ടിക്കിടക്കാതെ നനച്ച് കൊടുക്കുക. വളർച്ചാഘട്ടത്തിൽ ജൈവവളങ്ങളും നൽകാം. പടർന്നുകയറാൻ പന്തൽ ഒരുക്കിക്കൊടുക്കുകയോ നിലത്ത് പടർത്തുകയോ ചെയ്യാം. വെള്ളരിയെ വിവിധ ഇലതീനികളും മറ്റ് കീടങ്ങളും ബാധിക്കാം. ഇലകളിൽ പാടുകൾ, ഇലകൾ ചുരുങ്ങൽ, പൂക്കളിലും കായ്കളിലും കേടുപാടുകൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ കൃഷി ഓഫീസറുടെയോ കൃഷി ഭവൻ ഉദ്യോഗസ്ഥരുടെയോ സഹായം തേടുക. വിത്ത് നട്ട് 45 - 70 ദിവസത്തിനകം കായ്കൾ പറിക്കാം. കായ്കൾ ഇടത്തരം വലിപ്പത്തിലും നല്ല മൂപ്പുള്ളതുമാകുമ്പോൾ എടുക്കുക.

English Summary

Cucumber farming is highly suitable for quick harvests in Kerala's climate, ideal during January-March and September-December. It requires well-drained soil with good sunlight. Farmers should prepare pits with organic manure, sow seeds, and thin seedlings for optimal growth. Regular watering and pest management are essential. Harvest occurs 45-70 days after planting, when cucumbers are medium-sized and mature.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUCUMBER FARMING, CUCUMBER CULTIVATION, KERALA FARMING, PROFITABLE FARMING, VEGETABLE FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY