പാലക്കാട്: നിങ്ങളെ നോക്കുന്ന കാമറ കണ്ണുകളില്ലാതെ നിങ്ങൾ സ്റ്റിയറിംഗ് വീൽ എങ്ങനെയാണ് പിടിച്ചിരിക്കുന്നതെന്ന് കൃത്യമായി മനസിലാക്കുകയും ശ്രദ്ധ തിരിയുകയോ അശ്രദ്ധമായി വാഹനം ഓടിക്കുകയോ ചെയ്താൽ മുന്നറിയിപ്പ് നൽകി അപകടം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്ന സെൻസർ പാലക്കാട് ഐ.ഐ.ടി ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീനാഥ് വിജയകുമാറും ടെക്നിക്കൽ സൂപ്രണ്ട് പിങ്കു സെബാസ്റ്റ്യനും ചേർന്ന് വികസിപ്പിച്ചെടുത്ത അത്യാധുനിക സെൻസർ ആണിത്.
സ്റ്റിയറിംഗ് വീലിലെ കൈകളുടെ സ്ഥാനം, ഡ്രൈവർ സുരക്ഷിതമായി ഇരുകൈകളും ഉപയോഗിച്ചാണോ സ്റ്റിയറിംഗ് പിടിച്ചിരിക്കുന്നത്, അതോ ദീർഘനേരത്തേക്ക് കൈകൾ സ്റ്റിയറിംഗിൽ നിന്ന് മാറ്റിയിരിക്കുകയാണോ എന്നിവ കണ്ടെത്താനാകുന്ന ഹ്യൂമൻമെഷീൻ ഇന്റർഫേസ് ഡിസൈനിലുള്ള കട്ടിംഗ് എഡ്ജ് സെൻസറാണ് തങ്ങളുടേതെന്ന് ഡോ. ശ്രീനാഥ് വിജയകുമാർ പറയുന്നു.
ആധുനിക കാറുകളിലെ ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റങ്ങൾ ഡ്രൈവറുടെ മുഖത്തേക്കോ കൈകളിലേക്കോ കേന്ദ്രീകരിക്കുന്ന ചെറിയ കാമറകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇത് ഫലപ്രദമാണെങ്കിലും പലപ്പോഴും സ്വകാര്യതയ്ക്ക് വെല്ലുവിളിയാണ്. ഇതിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് ഹ്യൂമൻമെഷീൻ ഇന്റർഫേസ് സാങ്കേതികവിദ്യയിലുള്ള പുതിയ സംവിധാനത്തിൽ സ്വീകരിച്ചിരിക്കുന്നത്.
സ്റ്റിയറിംഗ് വീൽ പോലുള്ള ഉപരിതലത്തിൽ പ്രത്യേക ആകൃതിയിലുള്ള നേർത്ത സെൻസർ സ്ട്രിപ്പുകൾ പതിപ്പിച്ച് വിരലുകൾ തൊടുമ്പോഴുണ്ടാകുന്ന വൈദ്യുത സിഗ്നലുകളെ തിരിച്ചറിഞ്ഞാണ് ഇത് പ്രവർത്തിക്കുക. പ്രത്യേകം രൂപകൽപ്പന ചെയ്ത സെൻസറുകൾ ഘടിപ്പിച്ച പ്രോട്ടോടൈപ്പ് സ്റ്റിയറിംഗ് വീലിലൂടെ പുതിയ സംവിധാനത്തിന്റെ പരിശോധന പൂർത്തിയാക്കി. പഠനത്തിന് ഇതിനോടകം ഇന്ത്യൻ പേറ്റന്റും ലഭിച്ചിട്ടുണ്ട്. ടച്ച് സിഗ്നലുകളെ മാത്രം ആശ്രയിക്കുന്നതിനാൽ രാത്രിയോ, പകലോ, മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥകളിലോ എല്ലാം തടസമില്ലാതെ സെൻസറിന് പ്രവർത്തിക്കാനാകും.
A cutting-edge sensor based on human-machine interface design can detect the position of a driver’s hands on the steering wheel and determine whether the driver is safely using both hands or keeping them off the wheel for an extended period.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |